പൂച്ചാക്കൽ: വീടിനുള്ളിൽ വൈദ്യുതാഘാതമേറ്റു യുവാവ് മരിച്ചു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് മനയ്ക്കൽ പ്രദേശത്ത് തങ്കപ്പൻ - ശോഭ ദമ്പതികളുടെ മകൻ അരുൺ ആണ് മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. താമസിക്കുന്ന താൽക്കാലിക ഷെഡിനുള്ളിൽവച്ചായിരുന്നു ഷോക്കേറ്റത്

കുളികഴിഞ്ഞെത്തിയ അരുൺ വീടിനുള്ളിൽ താൽക്കാലികമായ് വലിച്ച ബൾബിലേക്കുള്ള വയറിൽ പിടിച്ചു നിൽക്കുന്ന കാഴ്ച കണ്ട് ഓടിയെത്തിയ അച്ഛനും അരുണിൽ നിന്നും ഷോക്കേറ്റു.

മകന്റെ ഇലട്രിക് വയറുമായുള്ള ബന്ധം വടികൊണ്ട് പിതാവ് വിഛേദിച്ചു. ബോധരഹിതനായ് നിലത്തു വീണ അരുണിനെ നാട്ടുകാർ ചേർന്ന് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.