തിരുവനന്തപുരം: കോവിഡ് കാലത്തെ ശ്വാസം മുട്ടലിന് ശേഷം തിയേറ്ററുകളിൽ ദുൽഖർ സൽമാന്റെ കുറുപ്പ് റിലീസ് ചെയ്തപ്പോൾ, വലിയ ആഘോഷാന്തരീക്ഷമാണ്. തിയേറ്ററിൽ എത്തിയാൽ പ്രതീക്ഷിച്ച പ്രതികരണം ഉണ്ടാകുമോ എന്ന് ഭയന്നാണ് മരക്കാർ ഒടിടി യിലേക്ക് പോകാൻ ആലോചിച്ചത്. എന്നാൽ, പ്രേക്ഷകരെ കുറച്ചുകാണുകയായിരുന്നു ആന്റണി പെരുമ്പാവൂർ എന്ന് വേണം കുറുപ്പിന് കിട്ടിയ പ്രതികരണം കാണുമ്പോൾ അനുമാനിക്കാൻ. കുറുപ്പ് തിയേറ്ററിൽ സൃഷ്ടിച്ചിരിക്കുന്നത് വലിയ ഓളം തന്നെയാണെന്ന് ഫിയോക്ക് പ്രസിഡന്റും തീയേറ്റർ ഉടമയുമായ വിജയകുമാർ പറയുന്നു.

ആദ്യ ദിവസം, കേരളത്തിലെ 505 തീയേറ്റുകളിലും ലോകമെമ്പാടും 1500 സ്‌ക്രീനുകളിലുമാണ് കുറുപ്പ് ഷോ നടത്തിയത്. 12 മണിക്ക് ശേഷവും കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അഡീഷണൽ ഷോ നടത്തി. ചിത്രത്തിന്റെ ആദ്യ ദിന ഗ്രോസ് കളക്ഷൻ കേരളത്തിൽ മാത്രം ആറ് കോടി മുപ്പത് ലക്ഷം രൂപയാണ്, അതിൽ മൂന്നരക്കോടിയോളം നിർമ്മാതാവിന്റെ വിഹിതവും. അത് കേരളത്തിൽ ഇതുവരെയുണ്ടാകാത്ത സർവകാല റെക്കോഡാണെന്നും അദ്ദേഹം പറയുന്നു.

'25 ദിനങ്ങൾ എങ്കിലും മികച്ച റിപ്പോർട്ട് നൽകി കുറുപ്പ് പോകും എന്ന് ഉറപ്പാണ്. ഇനി മരക്കാർ വരുന്നു എന്ന് പറഞ്ഞുകൊണ്ട് കുറുപ്പ് തിയേറ്ററിൽ നിന്നും പിടിച്ച് മാറ്റാൻ തിയേറ്ററർ ഉടമകൾ സമ്മതിക്കില്ല. കാരണം കുറുപ്പ് നേട്ടം കൊയ്യുന്നുണ്ട്. 24ന് സുരേഷ് ഗോപിയുടെ കാവൽ കൂടി എത്തുന്നുണ്ട്. ഇതെല്ലാം കൊണ്ടുതന്നെ മരക്കാറിന് വേണ്ടി തിയേറ്ററുകൾ എല്ലാം ഒഴിച്ചുകാെടുക്കാൻ സാദ്ധ്യമല്ല. പടം കളക്ഷൻ ഉണ്ടാക്കുന്നുണ്ടെങ്കിൽ തിയേറ്ററിൽ തന്നെ തുടരും കുറുപ്പിന് പകരം ഇത്ര തിയേറ്ററിൽ മരക്കാർ എത്തിയിരുന്നെങ്കിൽ ഇതിലും വലിയ നേട്ടം കൊയ്യാമായിരുന്നു എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. പക്ഷേ അന്ന് അത് ആരും കേട്ടില്ല. 500 തിയേറ്റർ, 15 കോടി ഡെപ്പോസിറ്റ്, 21 ദിവസം മിനിമം റൺ ഓഫർ ഞങ്ങൾ ചെയ്തതാണ്. എന്നിട്ടും അന്ന് അവർ തയാറായില്ല. അപ്പോഴാണ് കുറുപ്പ് വന്നത്. ഈ പറഞ്ഞതൊക്കെ ഞങ്ങൾ കുറുപ്പിന് കൊടുത്തു. അതിന്റെ ഫലമാണ് ഇപ്പോൾ കാണുന്നത്. മറ്റുള്ളവർക്ക് ഇതൊരു പാഠമാകട്ടെ എന്നാണ് പറയാനുള്ളത്. സിനിമ തിയേറ്ററിനുള്ളതാണ്. അത് തിയേറ്ററിൽ കളിക്കണം. ഏത് പ്രതിസന്ധിയിലും ജനമെത്തും. നല്ലതാണെങ്കിൽ അവർ വിജയിപ്പിക്കും.' ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞ വാക്കുകളാണിത്.

അതേസമയം, മരക്കാർ അറബിക്കടലിന്റെ സിംഹം' തീയേറ്ററിൽ റിലീസ് ചെയ്യാനുള്ള ആന്റണി പെരുമ്പാവൂരിന്റെ മനംമാറ്റത്തിന് കാരണം കുറുപ്പിന്റെ ബുക്കിങ് ആണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റും നിർമ്മാതാവുമായ ലിബർട്ടി ബഷീർ. ഒടിടി പ്ലാറ്റ്‌ഫോം ഒരിക്കലും ഭീഷണിയല്ലെന്ന തെളിവാണ് കുറുപ്പിന്റെ ബുക്കിങ് എന്ന് ലിബർട്ടി ബഷീർ ടെലിവിഷൻ ചാനലിനോട് പറഞ്ഞു.

ലിബർട്ടി ബഷീറിന്റെ വാക്കുകൾ:

'രണ്ട് ദിവസത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മനംമാറ്റത്തിന് കാരണം കുറിപ്പിന്റെ ബുക്കിങ് കണ്ടിട്ടാണ്. ബുക്കിങ് കണ്ടപ്പോൾ അവർക്ക് തോന്നി ജനങ്ങൽ തീയേറ്ററുകളിൽ എത്തുമെന്ന്. ഒടിടി പ്ലാറ്റ്‌ഫോം നമുക്ക് ഒരിക്കലും ഭീഷണിയല്ല എന്നതിന്റെ തെളിവാണ് കുറുപ്പിന്റെ ബുക്കിങ്. തീയേറ്ററിൽ സിനിമ കാണാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.

കേരളത്തിൽ എല്ലാ തീയേറ്ററുകളിലും രാത്രി പന്ത്രണ്ട് മണിക്കും രണ്ട് മണിക്കും ഷോയുണ്ട്. എന്റെ അഞ്ച് തീയേറ്ററുകളിലും രാത്രി ഷോ നടത്തുന്നുണ്ട്. ടിക്കറ്റുകളൊക്കെ ഫുൾ ആണ്. ഒരു ചരിത്ര സംഭവംകൂടിയാണിത