കാ​ബൂ​ൾ: അ​ഫ്​​ഗാ​നി​സ്ഥാനിൽ മൂ​ന്ന് വനിത​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ വെ​ടി​യേ​റ്റു​ മ​രി​ച്ചു. ജ​ലാ​ലാ​ബാ​ദി​ൽ ര​ണ്ട്​ വ്യ​ത്യ​സ്​​ത സം​ഭ​വ​ങ്ങ​ളി​ലാ​ണ്​ മൂ​ന്ന്​ വ​നി​ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ട​ത്. മു​ർ​സ​ൽ വ​ഹീ​ദി, ഷ​ഹ​നാ​സ്, സാ​ദി​യ എ​ന്നി​വ​രാണ് കൊല്ലപ്പെട്ടത്. ജോ​ലി ക​ഴി​ഞ്ഞ്​ വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇവർക്ക്​ വെ​ടി​യേ​റ്റ​ത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റ്​ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ സ്വ​കാ​ര്യ റേ​ഡി​യോ, ടി.​വി മാ​ധ്യ​മ​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രാ​ണി​വ​ർ. ഇ​തോ​ടെ രാ​ജ്യ​ത്ത്​ ക​ഴി​ഞ്ഞ ആ​റു​ മാ​സ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ എ​ണ്ണം 15 ആ​യി. വ​നി​ത ടെ​ലി​വി​ഷ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ അ​ഫ്​​ഗാ​നി​ൽ അ​ക്ര​മ​ങ്ങ​ൾ ഏ​റി​വ​രു​ക​യാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.