തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ടിന് സ്ഫോടന സുരക്ഷാ വിഭാഗത്തിന്റെ അനുമതി ലഭിച്ചു. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷനാണ് അനുമതി നൽകിയത്.

സാമ്പിൾ വെടിക്കെട്ടും പൂരം വെടിക്കെട്ടും കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് നടത്താം. ഏപ്രിൽ 17 മുതൽ 24 വരെയുള്ള ദിവസങ്ങളിലെ വെടിക്കെട്ടിനാണ് അനുമതി.

കേന്ദ്ര ഏജൻസിയായ 'പെസോ' ആണ് അനുമതി നൽകിയത്. വെടിക്കെട്ട് സാമഗ്രികളുടെ നിർമ്മാണം നേരത്തെ തുടങ്ങിയിരുന്നു. കേന്ദ്ര എക്‌സ്‌പ്ലോസീവ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാകും വെടിക്കെട്ട് സാമഗ്രികൾ പരിശോധിക്കുക. ഏപ്രിൽ 23നാണ് പൂരം.