മുംബൈ: കുപ്രസിദ്ധ ലഹരി ഇടപാടുകാരൻ ടൈഗർ മുസ്തഫ ഗോവയിൽ പിടിയിൽ. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ മുംബൈ, ഗോവ ടീമുകൾ സംയുക്ത നീക്കത്തിലൂടെ ഹോട്ടലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

ഇയാളെ കണ്ടെത്തിയ ഹോട്ടലിന്റെ ഉടമയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹോട്ടൽ കേന്ദ്രീകരിച്ചാണു ലഹരി മരുന്ന് മാഫിയയെ നിയന്ത്രിച്ചതെന്നാണ് എൻസിബി നിഗമനം. കഴിഞ്ഞ ആഴ്ചയും റെയ്ഡ് നടത്തിയിരുന്നെങ്കിലും മുസ്തഫ കഷ്ടിച്ചു രക്ഷപ്പെട്ടിരുന്നു.

അതിനിടെ, മുംബൈയിൽ നടത്തിയ റെയ്ഡിൽ ഇർഫാൻ അൻസാരി എന്നയാളെയും എൻസിബി അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് ശേഖരവും പിടിച്ചെടുത്തു.