തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായ കോഴ വിവാദത്തിൽ പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ ബിഎസ്‌പി സ്ഥാനാർത്ഥി കെ സുന്ദരയ്ക്ക് കൈക്കൂലി നൽകി എന്നതാണ് സുരേന്ദ്രനെതിരായ കേസ. കൈക്കൂലി സംബന്ധിച്ച പരാതിയിൽ സംസ്ഥാന പൊലീസ് മേധാവിയിൽ നിന്നും ജില്ലാ കളക്ടറിൽ നിന്നും റിപ്പോർട്ട് തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീകാ റാം മീണ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്ത് തുടർനടപടി തീരുമാനിക്കും. ആരോപണ വിധേയനുൾപ്പെടെ നോട്ടീസ് നൽകി വിശദീകരണം തേടും. കോടതിയിലെ കേസിൽ കമ്മീഷന്റെ അഭിപ്രായമായി സത്യവാങ്മൂലം സമർപ്പിക്കും. കോഴ ആരോപണം തെളിഞ്ഞാൽ ആറ് വർഷം വരെ മത്സരിക്കാൻ വിലക്കേർപ്പെടുത്താവുന്ന കുറ്റമാണ്.

്തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ തനിക്ക് കൈക്കൂലി നൽകിയെന്ന് സുന്ദര തന്നെയാണ് വെളിപ്പെടുത്തിയത്. ബദിയടുക്ക പൊലീസ് ഇന്നലെ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. സുരേന്ദ്രനെതിരായ അന്വേഷണം കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.