തിരുവനന്തപുരം: ആസൂത്രണ, സാമ്പത്തികകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ടീക്കാറാം മീണയ്ക്ക് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ചെയർമാന്റെ പൂർണ അധികച്ചുമതല നൽകി. നിലവിലുള്ള ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി.എം. അലി അസ്ഗർ പാഷയെ കൃഷി സെക്രട്ടറിയായി മാറ്റിനിയമിച്ചു.

കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തുന്ന എ.ഡി.ജി.പി. ഡോ. സഞ്ജീവ് കുമാർ പട്ജോഷിയെ സിവിൽ സപ്ലൈസ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി നിയമിച്ചു. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം.

കോഴിക്കോട് സബ്കളക്ടർ വി. ചെൽസസിനിക്ക്‌ െജൻഡർ പാർക്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ ചുമതല നൽകി.