ടോക്യോ: ഒളിമ്പിക്സിൽ രണ്ടാം ദിനത്തിൽ കരുത്തരുടെ പോരാട്ടത്തിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യ.ഇന്ത്യയുടെ മെഡിൽ പ്രതീക്ഷകളായ സിന്ധു, മേരികോം, സാനിയ തുടങ്ങിയവർ ആദ്യറൗണ്ട് മത്സരത്തിന് ഇന്ന് കളത്തിലിറങ്ങും.ആദ്യ ദിനത്തിലെ നിരാശയ്ക്ക് ശേഷം മെഡൽപ്രതീക്ഷയോടെ ഇന്ത്യക്കിന്ന് ഷൂട്ടിങ്ങിലും മത്സരമുണ്ട്.പുരുഷഹോക്കിയിൽ രണ്ടാം മത്സരവും ഇന്ന് നടക്കും.

ആറുവട്ടം ലോകചാമ്പ്യനായ ഇന്ത്യയുടെ മേരി കോം വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കും.മെഡൽപ്രതീക്ഷ പുലർത്തുന്ന മേരി നോക്കൗട്ട് റൗണ്ടിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മിഗ്വലീന ഗാർഷ്യ ഹെർണാണ്ടസിനെയാണ് നേരിടുക.ബോക്‌സിങ്ങ് പുരുഷവിഭാഗത്തിൽ വികാസ് കൃഷ്ണന്റെ പരാജയത്തിന് ശേഷം രണ്ടാമത്തെ താരം ഇന്നിറങ്ങും.പുരുഷവിഭാഗത്തിൽ മനീഷ് കൗശിക് ബ്രിട്ടന്റെ ലൂക്ക് മാക് കോർമാക്കിനെ നേരിടും.ബാഡ്മിന്റൺ മെഡൽ പ്രതീക്ഷയുമായി വനിതാ വിഭാഗത്തിൽ പി.വി. സിന്ധു ഇസ്രയേലിന്റെ സെനിയ പോളികാർപ്പോവയെ നേരിടും.കഴിഞ്ഞ തവണത്തെ വെള്ളിമെഡൽ ജേതാവിൽ നിന്ന് മെഡലിൽ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.

ആദ്യദിനത്തിൽ ആശ്വാസകരമായ വിജയങ്ങൾ സമ്മാനിച്ച ടേബിൾടെന്നീസിലും ഇന്ന് ഇന്ത്യക്ക് മത്സരമുണ്ട്. പുരുഷവിഭാഗം സിംഗിൾസിൽ സതിയൻ ജ്ഞാനശേഖരൻ ഹോങ്കോങ്ങിന്റെ ഹാങ് സിയു ലാമിനെ രണ്ടാം റൗണ്ടിൽ നേരിടും.വനിതാ വിഭാഗം രണ്ടാം റൗണ്ടിൽ മനിക ബത്ര യുക്രൈന്റെ മാർഗരറ്റ പെസോറ്റ്‌സ്‌കയുമായി കളിക്കും.ഒപ്പം ആദ്യദിവസത്തെ സമ്പൂർണ്ണ നിരാശയ്ക്ക് ശേഷം മെഡൽ പ്രതീക്ഷയുമായിത്തന്നെയാണ് താരങ്ങൾ ഷൂട്ടിങ്ങ് റേഞ്ചിലേക്ക് വരുന്നത്. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യ മെഡൽപ്രതീക്ഷ പുലർത്തുന്നുണ്ട്. മനു ഭേക്കറും യശ്വസിനി സിങ് ദേശ്വാളുമാണ് ഇറങ്ങുന്നത്.ഞായറാഴ്ച പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ദിവ്യനേഷ് സിങ് പൻവാറിനും ദീപക് കുമാറിനും ഇന്ന് മത്സരമുണ്ട്.

തന്റെ അവസാന ഒളിമ്പിക്‌സിനെത്തിയ സാനിയ മിർസ ഇന്ന് ഡബിൾസിൽ തന്റെ ആദ്യമത്സരത്തിനിറങ്ങും.വനിതാ ഡബിൾസിൽ പ്രതീക്ഷകളോടെ സാനിയ മിർസ-അങ്കിത റെയ്‌ന സഖ്യം ആദ്യറൗണ്ടിൽ യുക്രൈന്റെ ല്യൂഡ്യല കിച്ചനോക്ക്-നാദിയ കിച്ചനോക്ക് സഖ്യത്തെയാണ് നേരിടുക.ടെന്നീസിൽ ഇന്ത്യക്ക് ആദ്യദിനം സന്തോഷത്തിന്റെതായിരുന്നു.ലിയാൻഡർ പേസിന് ശേഷം ടെന്നിസിൽ പുരുഷവിഭാഗത്തിൽ വ്യക്തിഗത ഇനത്തിൽ ഒരുമത്സരം ജയിക്കുന്ന താരമായി സുമിത്ത് നഗൽ ഇന്ത്യൻ ടെന്നീസിന് പ്രതീക്ഷയായി.നീണ്ട ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ താരം ടെന്നീസിൽ വ്യക്തിഗത മത്സരം ജയിക്കുന്നത്.

പുരുഷ വിഭാഗം ഹോക്കിയിൽ ആദ്യകളിയിൽ ജയിച്ച ഇന്ത്യൻ പുരുഷ ടീം പൂൾ എ-യിലെ രണ്ടാം മത്സരത്തിൽ കരുത്തരായ ഓസ്‌ട്രേലിയയെ നേരിട