കൊച്ചി : പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിക്കുനേരെ അജ്ഞാതന്റെ അതിക്രമം. ട്രെയിനിന് പുറത്തേക്കുചാടിയ മുളന്തുരുത്തി സ്വദേശിനിക്ക് പരിക്കേറ്റു. രാവിലെ കാഞ്ഞിരമറ്റത്ത് വച്ചായിരുന്നു കവർച്ചയും അതിക്രമവും. യുവതിയുടെ വളയും മാലയും ഭീഷണിപ്പെടുത്തി അഴിച്ചുവാങ്ങി.

കാഞ്ഞിരമറ്റത്തിനു സമീപം ഒലിപ്പുറത്തു വച്ചായിരുന്നു പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ ആക്രമണം ഉണ്ചാ.ക്. ഭീഷണിപ്പെടുത്തി ആഭരണങ്ങൾ ഊരിവാങ്ങി. അജ്ഞാതൻ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി ട്രെയിനിനു പുറത്തേക്കു ചാടി. വീഴ്ചയിൽ തലയ്ക്കു പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുരുവായൂർ പുനലൂർ പാസഞ്ചറിൽ രാവിലെ 10 മണിയോടെയാണു സംഭവം. ചെങ്ങന്നൂരിൽ ജോലിക്കു പോകാനായി മുളന്തുരുത്തിയിൽ നിന്നാണു യുവതി ട്രെയിനിൽ കയറിയത്.