തിരൂർ: പ്രഭാത സവാരിക്ക് പോകുന്നതിനിടെ തിരൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. തിരൂർ പരന്നേക്കാട് അജിത് കുമാർ (19) ആണ് മരിച്ചത്. ഇയർഫോൺ ഉപയോഗിച്ച് പാളത്തിലൂടെ നടക്കവെ ആയിരുന്നു അപകടം. ഗുഡ്സ് ട്രെയിനാണ് ഇടിച്ചത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.