തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളിലായി നടന്ന മരം മുറിക്കൽ വിവാദത്തിന്റെ വസ്തുതകൾ അന്വേഷിക്കുന്നതിനായി നിഷ്പക്ഷരായ മൂന്നംഗ വിദഗ്ദ സമിതിയെ യു.ഡി.എഫ് നിയോഗിച്ചതായി യു ഡി എഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

യു.ഡി.എഫിലെ എല്ലാ കക്ഷി നേതാക്കന്മാരുമായി കൂടിയാലോചിച്ചാണ് സമിതിയെ നിശ്ചയിച്ചിരിക്കുന്നത്. പ്രൊഫ: ഇ. കുഞ്ഞികൃഷ്ണൻ, അഡ്വ: സുശീല ഭട്ട്, റിട്ടയർഡ് ഐ.എഫ്.എസ്. ഉദ്യോഗസ്ഥൻ ഒ. ജയരാജ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

സമിതിയുടെ റിപ്പോർട്ട് പൊതുസമൂഹത്തിന് മുന്നിൽ യു.ഡി.എഫ്. ചർച്ച ചെയ്യുമെന്ന് വി.ഡി സതീശൻ പ്രസ്താവനയിൽ പറഞ്ഞു.