പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി സ്ത്രിയെ കൊലപ്പെടുത്തിയ ശേഷം ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. താഴെ മുള്ള സ്വദേശിയായ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് കടമ്പ കോമ്പയെന്ന ആദിവാസി ഊരിന് സമീപം, വനത്തിലെ പാറയിടുക്കിൽ നിന്നാണ് പ്രതിയെ അഗളി പൊലീസ് പിടികൂടിയത്.