തിരുവനന്തപുരം: യാത്രാ വിലക്ക് ഏർപ്പെടുത്തിയതോടെ ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ ഇൻഡിഗോ വിമാന കമ്പനിയോട് കൂട്ട് വെട്ടിയിരിക്കുകയാണ്. നടന്നുപോയാലും ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി താനോ കുടുംബമോ യാത്ര ചെയ്യില്ലെന്നാണ് ഇപിയുടെ ശപഥം. ഏതായാലും ഇൻഡിഗോ കമ്പനിയുടെ ഫേസ്‌ബുക്ക് പേജിലും ഇപിയുടെ പ്രഖ്യാപനത്തിന്റെ അലയൊലികളാണ്. കമന്റുകളുടെ നിലയ്ക്കാത്ത പ്രവാഹം. സൈബർ സഖാക്കൾ ഒരുവശത്ത്, ഇൻഡിഗോയ്ക്ക് എതിരെ പടവാളുമായി. ബോയ്‌കോട്ട് ഇൻഡിഗോ ഫ്‌ളൈറ്റ് വിത്ത് ചിറ്റപ്പൻ തമാശ ഹാഷ്ടാഗും, ട്രോളുമായി മറ്റൊരു കൂട്ടർ. അങ്ങനെ ഇൻഡിഗോ ഇടുന്ന ഓരോ പോസ്റ്റിലും ചിറ്റപ്പ വിശേഷങ്ങൾ നിറഞ്ഞുകവിയുകയാണ്.

നിങ്ങളുടെ ഒരുവിമാനത്തിന് വില എത്രയാ, കേരള സർക്കാർ സ്വന്തം എയർലൈൻ തുടങ്ങാൻ പോകുന്നു, കേരളത്തിന്റെ മുകളിൽ കൂടി നീയൊന്നും ഇനി പറക്കില്ലെടാ മക്കളെ, ഇൻഡിഗോയുടെ കേരള സർവിസുകൾ അവസാനിപ്പിക്കും ചിറ്റപ്പൻ കി ഇൻഡിഗോ എറിഞ്ഞു വീഴ്‌ത്താൻ AKG സെന്ററിലേക്ക് ഏറു പടക്കം എറിഞ്ഞവനെ ചിറ്റപ്പൻ ചുമതലപെടുത്ത, ഇഫ് യൂ ഡോണ്ട് ചിറ്റപ്പൻസ് വിലക്ക് പിൻവലിക്കൽ, പാർട്ടി വിൽ ബീ എ തീപന്തം, ആകാശത്തും നിന്ന് ഭൂമിയിലേക്ക് നാടുകടത്തപ്പെട്ട വീര സഖാവ് EP ക്ക് നൂറ് ചോപ്പൻ അഭിവാദ്യങ്ങൾ, ഇനി Indigo വിമാനങ്ങൾ ആകാശത്തുകൂടെ പറക്കാൻ DYFI സമ്മതിക്കില്ല. ആകാശത്ത് വെച്ച് Indigo വിമാനങ്ങൾ DYFl തടയും: യോ യോ റഹീം, ലുട്ടാപ്പിയുടെ കുന്തം ഉള്ളിടത്തോളം കാലം Indigo ബഹിഷ്‌കരിക്കാൻ ആണ് പാർട്ടി തീരുമാനം

ഇൻഡിഗോ ഫേസ്‌ബുക്ക പേജിൽ കൂടാതെ ട്രോളന്മാരും വിശ്രമമില്ലാതെ പണിയെടുക്കുന്നുണ്ട്.

അതേസമയം, ഇൻഡിഗോ വിലക്ക് നേരിട്ട എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ തിരുവനന്തപുരത്തുനിന്ന് കണ്ണൂർക്ക് ട്രെയിനിൽ യാത്ര തിരിച്ചു. ഇൻഡിഗോയിൽ ഇനി യാത്ര ചെയ്യില്ലെന്ന് ജയരാജൻ പറഞ്ഞു. എല്ലാവരും വിമാനം ഉപേക്ഷിച്ച് ട്രെയിനിൽ പോകണം. ചിലപ്പോൾ കമ്പനി തകർന്നു പോകും. ഞാൻ കയറാത്തതുകൊണ്ട് കമ്പനി തകരുമെന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഇൻഡിഗോ പൂട്ടണോ എന്ന് ആളുകൾ തീരുമാനിക്കട്ടേയെന്നും ജയരാജൻ പറഞ്ഞു.

മൂന്നാഴ്ചയെന്നല്ല, നടന്നുപോയാലും ഇനി ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യില്ലെന്നാണ് ഇപി മാധ്യമങ്ങളോട് പറഞ്ഞത്..ഏവിയേഷൻ നിയമത്തിന് വിരുദ്ധമായ നടപടിയാണിത്. ക്രിമിനലുകളെ തടയാൻ ഒരു നടപടിയും വിമാനക്കമ്പനിയെടുത്തില്ല. ഇൻഡിഗോ കമ്പനി മാന്യന്മാരുടെതായിരുന്നെങ്കിൽ ചീത്തപ്പേരുണ്ടാക്കാതിരിക്കാൻ ശ്രമിച്ചതിന് തനിക്ക് അവർ പുരസ്‌കാരം തരുമായിരുന്നെന്നും ജയരാജൻ വ്യക്തമാക്കി.'സംഭവം വസ്തുതാപരമായി പരിശോധിക്കുന്നതിന് പകരം ഇൻഡിഗോ കമ്പനി തെറ്റായ നടപടിയാണ് എടുത്തിരിക്കുന്നത്.

അവർ എനിക്ക് മൂന്നാഴ്ചയാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഞാൻ ഇനി ഇൻഡിഗോയുടെ വിമാനത്തിൽ യാത്ര ചെയ്യില്ല. ഇത്ര നിലവാരമില്ലാത്ത ഒരു കമ്പനിയാണെന്ന് ഞാൻ മനസിലാക്കിയില്ല. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്തത് ഞാനും ഭാര്യയുമായിരിക്കും. ഇനി നടന്നുപോയാലും ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഞാൻ യാത്ര ചെയ്യില്ല. ഇതൊരു വൃത്തികെട്ട കമ്പനിയാണെന്ന് മനസിലായി. ഇൻഡിഗോ കമ്പനിയിൽ യാത്ര ചെയ്തില്ലെന്ന് കരുതി എനിക്കൊന്നും സംഭവിക്കാൻ പോകുന്നില്ല. മാന്യമായ വേറെ പല വിമാന കമ്പനികളും ഉണ്ട് . ആ വിമാനങ്ങളിലേ ഇനി പോകൂ. കുറ്റവാളികൾക്ക് നേരെ നടപടിയെടുക്കാനല്ല ഇൻഡിഗോ താത്പര്യം കാണിച്ചത്. അവരുടെ വിമാനക്കമ്പനി അപകടത്തിലാണെന്ന് പല സ്ഥലത്തുനിന്നും വാർത്തകൾ വരുന്നുണ്ട്.'- ജയരാജൻ പറഞ്ഞ