കവരത്തി: ലക്ഷദ്വീപിൽ മത്സ്യത്തൊഴിലാളികളെ ആവേശത്തിലാക്കി ചാകര. ബിത്ര ദ്വീപിലാണ് ചൂര മത്സ്യം കൂട്ടത്തോടെ തീരത്ത് എത്തിയത്.

സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ചൂര മത്സ്യം കൂട്ടത്തോടെ തീരത്ത് എത്തിയത് മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി. മത്സ്യത്തൊഴിലാളികൾ തീരത്ത് നിന്ന് മീനിനെ ശേഖരിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായാണ് പ്രചരിക്കുന്നത്. ഇതാദ്യമായാണ് ഇത്രയുമധികം ചൂര മത്സ്യം തീരത്ത് എത്തിയതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.