കൊച്ചി: കടൽ ക്ഷോഭം രൂക്ഷമായ ചെല്ലാനത്ത് ജനങ്ങൾ ദുരിതത്തിലായതോടെ സഹായഹസ്തവുമായി കിഴക്കമ്പലം ട്വന്റി 20.

കോറോണ കാലം ഉയർത്തിയ പ്രതിസന്ധിക്ക് പിന്നാലെ കടൽക്ഷോഭം രൂക്ഷമായതോടെ ദുരിതത്തിലായ ചെല്ലാനം നിവാസികൾക്ക് ഭക്ഷണവും കുടിവെള്ളവും എത്തിച്ചുനൽകിയാണ് കിഴക്കമ്പലം ട്വന്റി 20 തുണയായത്.

കഴിഞ്ഞ ദിവസങ്ങളിലായി 20,000 ബണും, 1000 കിലോ ഏത്തപ്പഴവും, 2000 പാക്കറ്റ് ബ്രെഡും,ഒരു ലിറ്ററിന്റെ വീതം 24,000 ലിറ്റർ ശുദ്ധജലവും .2000 പായ്ക്കറ്റ് ഫുഡും,1500 നാപ്കിനും ചെല്ലാനത്ത് വിതരണം ചെയ്തു.



കടൽക്ഷോഭം മൂലം ശക്തമായ കടൽതിരകളെ പ്രതിരോധിക്കാൻ മണൽ നിറയ്ക്കാനുള്ള 20,000 ചാക്കുകളും വിതരണം ചെയ്തു. വൈദ്യുതിയില്ലാത്ത വീടുകൾക്ക് ആവശ്യത്തിന് മെഴുകുതിരികളെത്തിച്ചതും ജനങ്ങൾക്ക് ആശ്വാസമായി. ട്വന്റി 20 നേതാക്കളായ ഷൈനി ആന്റണി, ജോസഫ് ശ്യാം,ജോസഫ് ജിൻസൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം.