ന്യൂഡൽഹി: ലോകത്ത് കോവിഡ് വ്യാപനത്തിന്റെ ആശങ്കകൾ വിട്ടൊഴിയാതെ തുടരുന്നതിനിടെ 2013ൽ കൊറോണ വൈറസിന്റെ വരവ് 'പ്രവചിച്ച' ട്വീറ്റിനെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. 2013 ജൂണിലാണ് ട്വിറ്ററിൽ ഇത്തരത്തിലൊരു ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

മാർകോ അകോർട്ടെ എന്ന പേരിലുള്ള ട്വിറ്റർ ഹാൻഡിലിൽനിന്നായിരുന്നു പ്രതികരണം. 'കൊറോണ വൈറസ്, അതു വരുന്നു....' എന്നു മാത്രമായിരുന്നു ട്വീറ്റ്.

Corona virus....its coming

- Marco (@Marco_Acortes) June 3, 2013

2013ൽ ഒരുപാടൊന്നും ചർച്ചയായില്ലെങ്കിലും ഇപ്പോൾ ട്വിറ്ററുൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ഇതാണു പ്രധാന ചർച്ചാ വിഷയം. എട്ട് വർഷം മുൻപ് നടത്തിയ പ്രവചനം ട്വിറ്ററിൽ അതിശയത്തോടെയാണ് പലരും റീട്വീറ്റ് ചെയ്യുന്നത്.

ട്വിറ്റർ ഹാക്ക് ചെയ്ത് തീയതി മാറ്റിയെന്നാണ് ഇതിൽ വിശ്വാസമില്ലാത്ത ചിലർ പറയുന്നത്. എന്താണ് ഇക്കാര്യത്തിലെ സത്യാവസ്ഥയെന്ന് ഇനിയും പുറത്തുവന്നിട്ടില്ല.

Even this Virus first identified in August and U posted in June.
Are u really a time Traveller ? ???? pic.twitter.com/ZNuxuzVUAd

- // MUZ // (@Maruf_uz_zaman) May 5, 2021

ലോകരാജ്യങ്ങളെ എല്ലാം ഒന്നരവർഷത്തിലേറെയായി വൻപ്രതിസന്ധിയിലേക്ക് തള്ളി വിട്ട കോവിഡ് നേരിയ ശമനത്തിന് ശേഷം രണ്ടാം തരംഗമായി ആഞ്ഞടിക്കുകയാണ് വീണ്ടും. കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ വലിയ നാശമാണ് വിതയ്ക്കുന്നത്. ഇതിനിടെ ട്വിറ്ററിൽ വൈറലാവുകയാണ് ഒരു പഴയ പ്രവചനം.