മലപ്പുറം: അർജന്റിനയുടെ വിജയത്തിൽ പടക്കം പൊട്ടിച്ച് ആഹ്ലാദം പങ്കിടുന്നതിനിടെ അപകടം. മലപ്പുറം താനാളൂർ സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം.

താനാളൂർ ചുങ്കത്ത് വെച്ച് പടക്കം പൊട്ടിച്ച രണ്ട് പേർക്കാണ് പൊള്ളലേറ്റത്. കണ്ണറയിൽ ഇജാസ് (33) പുച്ചേങ്ങൽ സിറാജ് (31) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കുകളോടെ ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.