തിരുവനന്തപുരം :ആഴിമലയിൽ കടലിൽ കുളിക്കവെ രണ്ട് പേരെ കാണാതായി. കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. പേയാട് സ്വദേശി പ്രശാന്ത് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

രാവിലെ 7 മണിക്കായിരുന്നു സംഭവം. പ്രശാന്തും സുഹൃത്തും കടലിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെടുകയായിരുന്നു. തിരയിൽപ്പെടുന്നത് മത്സ്യത്തൊഴിലാളികൾ കണ്ടെങ്കിലും പാറയുള്ള മേഖലയായതിനാൽ ഇരുവരെയും പെട്ടെന്ന് കാണാതായി.

തുടർന്ന് മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.