ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. ബുധനാഴ്ച മാത്രം നാല് ഭീകരരെയാണ് കശ്മീരിൽ സൈന്യം വധിച്ചത്.

ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിലും രണ്ട് ഭീകരരെ വധിച്ചിരുന്നു. ഷോപ്പിയാനിലെ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യുവരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലഷ്‌കർ ഇ ത്വയ്ബയുമായി സഹകരിക്കുന്ന ടി.ആർ.എഫ് എന്ന സംഘടനയിൽപ്പെട്ടവരാണ് കൊല്ലപ്പെട്ട തീവ്രവാദികളെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഏറ്റുമുട്ടലുകളിൽ 15ൽ അധികം ഭീകരരെ വധിച്ചതായി കശ്മീർ സോൺ ഐ.ജി വിജയ് കുമാർ പറഞ്ഞു.