പാലക്കാട്: നെല്ലിയാമ്പതി കാരപ്പാറയിൽ രണ്ട് വിനോദസഞ്ചാരികൾ മുങ്ങിമരിച്ചു.തമിഴ്‌നാട് തിരുപ്പൂർ സ്വദേശികളായ കൃപാകരൻ, കിഷോർ എന്നിവരാണ് മരിച്ചത്.കാരപ്പാറ വിക്ടോറിയ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

നാലുപേരടങ്ങുന്ന സംഘമാണ് നെല്ലിയാമ്പതിയിലെത്തിയത്. വെള്ളച്ചാട്ടത്തിൽ നിന്നും ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. മരിച്ച രണ്ടുപേരുടെയും മൃതദേഹം ജില്ലാ ആശുപത്രി യിലേക്ക് മാറ്റി.