മസ്‍കറ്റ്: ഒമാനിലെ രണ്ടിടങ്ങളിൽ വാഹനങ്ങൾക്ക് തീപ്പിടിച്ചു. അൽ ദാഖിലിയ ഗവർണറേറ്റിലെ മനാ വിലായത്തിലും മസ്‍കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലുമായിരുന്നു അപകടം. മനായിൽ ട്രക്കിക്കാണ് തീപ്പിടിച്ചത്. അൽ ദാഖിലിയ ഗവർണറേറ്റ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയക്കി. രണ്ട് സംഭവങ്ങളിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.