തിരുവനന്തപുരം: ജനങ്ങളെ നയിക്കാൻ മാത്രമല്ല വേണ്ടി വന്നാൽ കലാരംഗത്തും ഒരു കൈനോക്കാൻ തനിക്കാകുമെന്ന് തെളിയിച്ചിരിക്കുകയാണ് എംഎൽഎ യു.പ്രതിഭ.എംഎൽഎ ആലപിച്ച വസീഗര എന്ന ഗാനം ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
എംഎൽഎ തന്നെയാണ് വീഡിയോ പങ്കുവെച്ചതും.

നിയമസഭയിൽ എംഎൽഎമാരുടെ പരിശീലന പരിപാടിയിലാണ് കായങ്കുളം എംഎൽഎ യു പ്രതിഭ ഗാനമാലപിച്ചത്. മിന്നലെ എന്ന ചിത്രത്തിലെ 'വസീഗര' എന്ന പാട്ടാണ് പ്രതിഭ പരിപാടിയിൽ ആലപിച്ചത്. പോസ്റ്റ് ചെയ്ത് നിമഷങ്ങൾ കൊണ്ടുതന്നെ വലിയ പ്രചാരമാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

2003ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം മിന്നലെ എന്ന ചിത്രത്തിൽ ഹാരിസ് ജയരാജ് സംഗീത സംവിധാനം നിർവ്വഹിച്ച സുപ്പർ ഹിറ്റ് ഗാനമാണ് വസീഗര. എംഎൽഎ താൻ പാടുന്ന വീഡിയോ പങ്കുവെച്ച ഉടൻ തന്നെ ജനങ്ങൾ അതേറ്റെടുക്കുകയായിരുന്നു.