ന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനയാത്രാ വിലക്ക് നീട്ടിയതോടെ വെട്ടിലായത് നിരവധി മലയാളികളാണ്. പലരും നാട്ടിൽ എത്തിയിട്ട് തിരികെ ജോലിയിൽ പ്രവേശിക്കാനാവാതെ നട്ടം തിരിയുകയാണ്. ജൂൺ ഒന്ന് മുതൽ വിമാന വിലക്ക് നീങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്

ആദ്യം മെയ് രണ്ട് വരെയായിരുന്നു വിലക്ക്. പിന്നീട് ഇത് 14 വരെയും അനിശ്ചിതകാലത്തേക്കും നീട്ടുകയായിരുന്നു.യു.എ.ഇ പൗരന്മാർ, ഗോൾഡൻ വിസക്കാർ, നയതന്ത്ര ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ട്.

ജൂൺ 14 വരെ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് സർവീസ് ഉണ്ടായിരിക്കില്ലെന്ന് എമിറേറ്റ്‌സ് എയർലൈൻസ് അറിയിച്ചു.കഴിഞ്ഞ രണ്ടാഴ്ച ഇന്ത്യയിലുണ്ടായിരുന്നവർക്ക് മറ്റ് രാജ്യങ്ങൾ വഴിയും യുഎഇയിലെത്താനാകില്ല. ഇന്ത്യയിൽ തുടർന്നുവരുന്ന കോവിഡ് കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.