ദുബായ്: യു.എ.ഇയിൽ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ ഞായറാഴ്ച റെക്കോർഡ് വർധന. 24 മണിക്കൂറിനുള്ളിൽ 2443 പേർക്കാണ് അസുഖം പൂർണമായും സുഖപ്പെട്ടത്. ഇതോടെ രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം 66095 ആയി. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. 388 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം പുതുതായി 513 പേരിൽകൂടി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു. ആകെ രോഗികളുടെ എണ്ണം ഇതോടെ ഉയർന്ന് 73984 ലെത്തി. നിലവിൽ 7501 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. പുതുതായി 87336 പരിശോധനകളാണ് പൂർത്തിയായത്. കോവിഡ് വ്യാപനം തടയാൻ വിവിധ എമിറേറ്റുകളിൽ ഊർജിത പരിശോധനകളാണ് നടന്നുവരുന്നത്.