കോവിഡ് പ്രതിസന്ധി തീരുന്നതോടെ യു.എ.ഇ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ അധികൃതർ. അതേ സമയം തത്സമയ ക്ലാസുകളിലെ ഹാജരിനൊപ്പം വിദൂര പഠനത്തിനുള്ള ഹൈബ്രിഡ് സാധ്യതയും നിലനിർത്തുമെന്ന് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കൊറോണ മൂലം സെപ്റ്റംബറിൽ ആരംഭിക്കുന്ന അധ്യയന വർഷത്തിൽ യു.എ.ഇ സ്‌കൂളുകളിൽ മിശ്രിത പഠനരീതി തുടരാം.

സെപ്റ്റംബറിൽ എല്ലാ വിദ്യാർത്ഥികളെയും ക്ലാസിൽ തിരിച്ചെത്തിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി ഹുസൈൻ അൽ ഹമ്മാദി പറഞ്ഞു. നിലവിൽ രാജ്യത്തെ സർക്കാർ - സ്വകാര്യ മേഖലയിലെ മിക്ക സ്‌കൂളുകളും അടച്ചിരിക്കുകയാണ്. വിദൂര ഇ-ലേണിങും ഇൻ-ക്ലാസ് ടീച്ചിങും സമന്വയിപ്പിച്ചാണ് സ്വകാര്യ സ്‌കൂളുകൾ പ്രവർത്തിക്കുന്നത്.

ഇപ്പോൾ തന്നെ ചില സ്‌കൂളുകളിൽ നേരിട്ട് ക്ലാസുകൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കണോ എന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം രക്ഷിതാക്കൾക്ക് നൽകിയിരിക്കുകയാണ്. രാജ്യത്ത് കോവിഡ് വാക്സിനേഷൻ യജ്ഞം ജനസംഖ്യയുടെ 52 ശതമാനത്തിലധികംപേരും പൂർത്തിയാക്കി. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ആരോഗ്യ സുരക്ഷ താൽപ്പര്യത്തിനനുസരിച്ചായിരിക്കും നേരിട്ട് ക്ലാസ്തുടങ്ങുന്നതു സംബന്ധിച്ചതീരുമാനം