ഇടുക്കി; ഉടുമ്പൻചോല സ്റ്റേഷൻ പരിധയിൽ അതിഥി തൊഴിലാളിയായ യുവതി ഇരട്ടകുട്ടികളെ പ്രസവിച്ചെന്നും കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നുമുള്ള പ്രചാരണത്തിൽ കഴമ്പില്ലന്ന് പൊലീസ്.

ഇന്നലെ ഉച്ചയോടെയാണ് ഇത്തരത്തിൽ വാർത്ത പുറത്തുവന്നത്. ഉടൻ പൊലീസ് യുവതിയെ കണ്ടെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. സംഭവം നിഷേധിച്ചതോടെ യുവതിയെ വിശദമായ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. അടിമാലി താലൂക്ക് ആശുപത്രിയിലാണ് പൊലീസ് യുവതിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയത്.

യുവതി 4 മാസത്തിൽ താഴെ ഗർഭിണിയായിരുന്നെന്നും ഇത് അലസിപ്പോയതായിട്ടുമാണ് ഇവിടുത്തെ ഗൈനക്കോളജി വിഭാഗം ഡോക്ടറുടെ റിപ്പോർട്ട്. ഗർഭം അലസിയതിന്റെ അവശിഷ്ടങ്ങൾ ഡോക്ടറുടെ പരിശോധയിൽ കണ്ടെടുത്തതായിട്ടാണ് സൂചന. രണ്ട് ദിവസം മുമ്പ് വയറു വേദനയുണ്ടായെന്നും രാജക്കാട്് പ്രവർത്തിച്ചുവരുന്ന ആശുപത്രിയിൽ എത്തി യുവതി മരുന്നു വാങ്ങിയിരുന്നെന്നും പൊലീസ് അന്വേണത്തിൽ വ്യക്തമായി.

ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങൾ ശേഖരിക്കുന്നതിനായിട്ടാണ് യുവതിയെ മെഡിക്കൽ പരിശോധനയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. സംഭവം ചർച്ചയായതോടെ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനാണ് പൊലീസ് നീക്കം. ഇത്തരത്തിൽ ഒരു വാർത്ത പ്രചരിക്കുന്നതിന് കാരണമായ സാഹചര്യത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

18-നാണ് യുവതി നാട്ടിൽ നിന്നും ഏലത്തോട്ടത്തിലെ പണിക്കായി ഉടുമ്പൻചോലയിലേക്ക് എത്തുന്നത്.ഭർത്താവ് നാട്ടിലുണ്ടെന്നും താൻ ഗർഭിണിയായിരുന്നെന്നും പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ യുവതി വ്യക്തമാക്കിയിരുന്നു