തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലക്ക് യുജിസി.യുടെ അംഗീകാരം. സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാലക്ക് യുജിസി അംഗീകരിച്ച വിവിധ ബിരുദ കോഴ്‌സുകൾക്കുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട്. നിയമസഭ പാസാക്കിയ സർവകലാശാല ബില്ലിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. യുജിസി. അംഗീകാരം ലഭിച്ചതോടെ രാജ്യത്തെ മറ്റ് അംഗീകൃത സർവകലാശാലകളുടെ പട്ടികയിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലക്കും ഇടം നേടാനായി.