ലണ്ടൻ: യുകെയിലെ ഒരു സംഘം മലയാളികളാണ് ഇന്നലെ കേരളത്തിലെ ചൂടേറിയ വിഷയങ്ങൾ കൈകാര്യം ചെയ്തത്. പ്രവാസികൾ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും ഒരു മന്ത്രിയുടെ നേതൃത്വത്തിൽ അവർ ചർച്ച നടത്തി. യുകെയിലെ പ്രവാസി കേരളാ കോൺഗ്രസ് സംഘടിപ്പിച്ച ഓൺലൈൻ യോഗത്തിലാണ്കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും എംപി തോമസ് ചാഴിക്കാടനും പാർട്ടി എംഎൽഎമാരും ഒരുമിച്ച് ചേർന്നത്. മൂന്ന് മണിക്കൂറിലേറെ നീണ്ട യോഗത്തിൽ പ്രവാസികളുടെ ക്വാറന്റെയ്ൻ പ്രശ്‌നം അടക്കമുള്ളവ പരിഹരിക്കാമെന്ന് ഉറപ്പും ലഭിച്ചു.

രണ്ടു വാക്‌സിനും ലഭിച്ച വിദേശ മലയാളികൾ ലോകത്തിന്റെ വിവിധ  ഭാഗങ്ങളിൽ രണ്ടോ മൂന്നോ ആഴ്ച  അവധി കിട്ടി  നാട്ടിലെത്തുമ്പോൾ ക്വറെന്റയിൻ ഒഴിവാക്കണമെന്നാണ് പ്രവാസികൾ ആവശ്യപ്പെട്ടത്. ഈ നിർദ്ദേശം പ്രവാസി മലയാളികൾക്ക് വേണ്ടി പ്രവാസി കേരളാ കോൺഗ്രസ് പാർട്ടി ചെയർമാനും ഇടതുപക്ഷ മുന്നണി നേതാവുമായ ജോസ് കെ മാണിക്കും , കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും , എം എൽ എ മാർക്കും നിവേദനം നൽകി. കേരളാ കോൺഗ്രസ് ജനപ്രതിനിധികൾക്ക് പ്രവാസി കേരളാ കോൺഗ്രസ യുകെയുടെ ആഭ്യമുഖ്യത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിലാണ് എക്‌സിക്യൂട്ടീവ് കമ്മറ്റിക്ക് വേണ്ടിമാനുവൽ മാത്യു ഈ അവശ്യമുന്നയിച്ചു പ്രമേയം അവതരിപ്പിച്ചത്.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ കഴിഞ്ഞ രണ്ടു വർഷത്തോളമായി സ്വന്തം മാതാപിതാക്കളെയോ ബന്ധുക്കളെയോ കാണാന് നാട്ടിലെത്താൻ സാധിക്കാത്ത ലക്ഷക്കണക്കിന് മലയാളികളാണ് ലോകമെമ്പാടുമായി ചിതറിക്കിടക്കുന്നത്. പ്രമേയത്തിൽ അവതരിപ്പിച്ച വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തു മുഖ്യമന്ത്രിയുമായി ഈ വിഷയം ഗൗരവമായിത്തന്നെ ചർച്ച ചെയ്യുമെന്ന് പാർട്ടി ചെയർമാനും മന്ത്രി റോഷി അഗസ്റ്റിനും, എം എൽ എ മാരും മറുപടി പ്രസംഗത്തിൽ ഉറപ്പു നൽകി.

ത്രിതല പഞ്ചായത്തിലും തുടർന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷ മുന്നണിയെ വിജയിപ്പിക്കാൻ കഠിന പ്രയത്‌നം നടത്തിയ എല്ലാ ഇടതുപക്ഷ മുന്നണി പ്രവർത്തകരെയും, പ്രത്യേകിച്ച് പ്രവാസി കേരളാ കോൺഗ്രസ് പ്രവർത്തകരെയും ഉദ്ഘടനപ്രസംഗത്തിൽ ജോസ് കെ മാണി അഭിനന്ദിച്ചു. കേരളാ കോൺഗ്രസ് പാർട്ടി എടുത്ത നിലപാട് ശരിയാണ് എന്ന് തെളിയിക്കുന്നതായി ഈ കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പ് ഫലം എന്ന് ജോസ് കെ മാണി വ്യക്തമാക്കി.



തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ കേരളാ കോൺഗ്രസിലേക്ക് വളരെയധികം ആളുകളാണ്  ഒഴുകിയെത്തുന്നത് .ആദ്യകാലങ്ങളിൽ പാർട്ടിയിലുണ്ടായ പ്രശ്‌നങ്ങളിൽ കോടതിയിൽ നിന്നുപോലും തിരിച്ചടി കിട്ടിയിട്ടും അതിൽ അടിപതറാതെ പാർട്ടിയെ മുന്നോട്ടു നയിച്ച പാർട്ടി ചെയര്മാന് ജോസ് കെ മാണി തക്കതായ സമയത്തു തക്കതായ തീരുമാനമെടുത്തു മുന്നോട്ടു പോയതാണ് ഈ പാർട്ടിയുടെ ഇന്നത്തെ വിജയത്തിന് അടിസ്ഥാനമെന്നു റോഷി അഗസ്റ്റിൻ സ്വീകരണ സമ്മേളനത്തിന് മറുപടിയായി പറഞ്ഞു. പാർട്ടിയുടെ എല്ലാ പ്രതിസന്ധിയിലും കൂടെ നിൽക്കുമെന്ന് കരുതിയവർ പാർട്ടി വിട്ടു സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും ജോസ് കെ മാണി തകർന്നില്ല. കൂടെ നിന്ന് ഞങ്ങൾക്ക് ധൈര്യം  തന്നു ഞങ്ങളെ നയിച്ചു എന്നും, കേരളത്തിൽനിന്നു ഒരു കേരളാ കൊണ്‌ഗ്രെസ്സ് മാത്രമേ ഉള്ളു, അംഗീകാരമുള്ള ഒരു പാർട്ടി അത് നയിക്കാൻ ജോസ് കെ മാണിക്ക് സാധിക്കും എന്ന് റോഷി പറഞ്ഞു.

കുട്ടനാടിനെ സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ് , അത് പരിഹരിക്കാൻ സർക്കാർ ആവശ്യമായതെല്ലാം ചെയ്യും. കാർഷിക മേഖലക്ക് നേത്ത്ര്വം നൽകിയ മാണിസാറിന്റെ പേരിൽ ജലസേചനവകുപ്പിൽ കെ എം മാണി ഊർജിത കാർഷിക ജലസേചന പദ്ധതി രൂപീകരിക്കാൻ ആഗ്രഹിക്കുന്നു എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞപ്പോൾ അദ്ദേഹം അത് അപ്പാടെ അംഗീകരിച്ചത് എനിക്ക് അഭിമാനകരമായി തോന്നിയെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു .

കേരളാ രാഷ്ട്രീയത്തിൽ നിലപാടുകൾക്കാണ് പ്രാധാന്യമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയും എം പി യുമായ തോമസ് ചാഴികാടൻ പറഞ്ഞു. ആത്യന്തികമായി ജോസ് കെ മാണിയുടെ നേതൃത്വത്തിൽ എടുത്ത എല്ലാ തീരുമാനവും ശരിയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടു എന്നും എം പി പ്രസംഗത്തിൽ സൂചിപ്പിച്ചു. കേരളാ കോൺഗ്രസ് പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എം എൽ എ മാരുടെയും മന്ത്രി റോഷി അഗസ്റ്റിന്റെയും പ്രവർത്തനം ആദ്യനിയമസഭാ യോഗത്തിൽത്തന്നെ ജനശ്രദ്ധയാകര്ഷിച്ചു എന്നും ചാഴികാടൻ പറഞ്ഞു.

കേരളാ രാഷ്ട്രീയത്തിൽ കേരളാ കോൺഗ്രസിനെഅപ്രസ്‌കതമാക്കാൻ ആരൊക്കെ ശ്രമിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ ചരിത്രമാണ് കേരളാ കോൺഗ്രസ്സിനുള്ളതെന്നു ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് സ്വീകരണത്തിന് മറുപടിയായി പറഞ്ഞു. മന്നത്തു പത്മനാഭൻ തിരികൊളുത്തിയ കേരളാ കോൺഗ്രസിന് പ്രതിസന്ധികളും പ്രശ്നവുമൊക്കെ ഉണ്ടാവാം പക്ഷെ ഈ പാർട്ടിയുടെ ആയുസ് ഇല്ലാതാക്കാൻ ആര്  ശ്രമിച്ചാലും അത് നടക്കില്ല എന്നും ഡോക്ടർ ജയരാജ് സൂചിപ്പിച്ചു .പാർട്ടിക്ക് പാലായിൽ പരാജയം ഉണ്ടായത്തിൽ നമുക്കെല്ലാം വേദനാജനകമായിരുന്നു. അടുത്ത അഞ്ചുകൊല്ലം കൊണ്ട് പാർട്ടിയുടെ ഘടനയിലും ശൈലിയിലും മാറ്റം വരുത്തി നേതൃത്വപരമായ പാടവം കൊണ്ട് പാർട്ടിയെ മുന്നോട്ടു നയിക്കാൻ ജോസ് കെ മാണിക്ക്  കഴിയും എന്ന കാര്യത്തിൽ സംശയമില്ല എന്നും ഡോക്ടർ ജയരാജ് പറഞ്ഞു.

എം എൽ എ മാരായ അഡ്വ ജോബ് മൈക്കിൾ, അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. പ്രമോദ് നാരായണൻ, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എന്നിവർ സ്വീകരണയോഗത്തിൽ സംസാരിച്ചു. രണ്ടു കാബിനറ്റ് റാങ്കുള്ള ഒരു പാർട്ടിയായി കേരള കോൺഗ്രസ് പാർട്ടിയെ മാറ്റിയെടുക്കാൻ നേതൃത്തിന് കഴിഞ്ഞുവെന്ന് ജോബ് മൈക്കിൾ എം എൽ എ പറഞ്ഞു. പ്രവാസജീവിതം നയിക്കുന്ന പ്രവാസികൾ സ്വന്തം വീടും നാടും വിട്ടു ജീവിതം കരുപ്പിടിപ്പിക്കാൻ വേണ്ടി പണിയെടുക്കുമ്പോഴും മനസ്സിൽ ഈ നാടും നാട്ടുകാരും , തങ്ങളെ തങ്ങളാക്കി മാറ്റാൻ സഹായിച്ച രാഷ്ട്രീയ പ്രസ്ഥാനത്തോടും കാണിക്കുന്ന സ്‌നേഹവും ആത്മാർത്ഥതക്കും ഹൃദ്യമായ അഭിവാദ്യം നേരുന്നുവെന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ പറഞ്ഞു. മാണി സാർ കാണിച്ചു തന്ന നിയമസഭാപ്രവർത്തനം വഴി ഏറ്റവും താഴെ തട്ടിലുള്ള പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്ന് പ്രമോദ് നാരായണൻ എം എൽ എ പറഞ്ഞു.

പ്രവാസി കേരളാ കോൺഗ്രസ് പ്രസിഡന്റ് ഷൈമോൻ തോട്ടുങ്കൽ ആധ്യക്ഷ്യം വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറിമാരായ സി എ ജോസഫ് സ്വാഗതം പറയുകയും, ടോമിച്ചൻ കൊഴുവനാൽ റിപ്പോർട്ട് അവതരിപ്പിക്കുകയും , ജിജോ അരയത് നന്ദി പറയുകയും ചെയ്തു. പ്രവാസി കേരളാ കോൺഗ്രസ് അയർലൻഡ് ഘടകം പ്രസിഡന്റ് രാജു കുന്നക്കാട് ആശംസ പ്രസംഗം നടത്തി. 13 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും 55 അംഗ നാഷണൽ കമ്മിറ്റി അംഗങ്ങളുടെയും നേത്ത്ര്വത്തിലാണ് പരിപാടികൾ നടത്തിയത്. ഇന്ത്യൻ സമയം ഒമ്പതുമണിക്ക് തുടങ്ങിയ യോഗം അർധരാത്രി പിന്നിട്ടിട്ടും തുടരുകയും ജനപങ്കാളിത്തംകൊണ്ട് യോഗം വലിയ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു.

കേരളാ കോൺഗ്രസ് പാർട്ടി ലീഡർ കെ എം മാണിയുടെയും , എട്ടാം ചരമവാർഷിക ദിനം കൂടി ആയിരുന്ന മുൻ ഡെപ്യൂട്ടി സ്പീക്കർ കെ നാരായണക്കുറുപ്പ്, സി എഫ് തോമസ് എന്നിവരുടെ സ്മരണ നിലനിറുത്തിയും ,യു കെ യിൽ നിന്ന് മരണമടഞ്ഞ പ്രവാസി കേരളാ കോൺഗ്രസ് പ്രവർത്തകരയുമൊക്കെ ഓർമ്മിച്ചുകൊണ്ടാണ് ഈശ്വരപ്രാര്ഥനയോടെ സ്വീകരണയോഗം ആരംഭിച്ചത്.