ലണ്ടൻ: താപനില 25 ഡിഗ്രി വരെ ഉയർന്നതോടെ ബ്രിട്ടീഷ് തെരുവുകളിൽ ആടിപ്പാടി യുവത്വം. ടൗണും സിറ്റിസെന്ററുകളും പബ്ബുകളിലുമെല്ലാം വൻ തിരക്കണ്. ചൂടു കൂടുകയും ബാങ്ക് ഹോളിഡേ കൂടി എത്തുകയും ചെയ്തതോടെ തിരക്ക് ക്രമാതീതമായി വർദ്ധിക്കുക ആയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ആഘോഷങ്ങളുമായി യുവത്വവും പ്രായമായവരും വീടുവിട്ട് പുറംലോകത്തേക്ക് ചേക്കേറുക ആയിരുന്നു.

മദ്യപിച്ചും കൂത്താടിയും യുവത്വം തെരുവുകൾ കീഴടക്കി. മൂന്ന് ദിവസത്തെ വീക്കെൻഡിന് തുടക്കമിട്ട് രാജ്യത്തുടനീളം യുവത്വം ബാറുകളിലേക്കും പബ്ബിലേക്കും ചേക്കേറി. രാത്രി ജീവിതം ആഘോഷമാക്കാൻ ലണ്ടനിലും ലീഡ്സിലും ജനം പബ്ബുകളിലേക്കും ക്ലബ്ബുകളിലേക്കുമെല്ലാം ഇടിച്ചു കയറിയപ്പോൾ തെരുവുകളിലും വൻ തിരക്ക് അനുഭവപ്പെട്ടു. 16 മാസത്തെ അടച്ചു പൂട്ടലിനു ശേഷം ജുലൈയിലാണ് പബ്ബുകളും ക്ലബ്ബുകളുമെല്ലാം തുറന്നത്.

അതിസുന്ദരികളായ ഗ്ലാമറസ് യുവത്വങ്ങൾ ആടിയും പാടിയും പൊട്ടിച്ചിരിച്ചും ലീഡ്സിലും മറ്റും തെരുവുകൾ കീഴടക്കിയപ്പോൾ ഒരിടവേളയ്ക്കു ശേഷമുള്ള പുതു അനുഭവമായി മാറി. ആടിപ്പാടി ക്ഷീണിച്ചവശരായ ചില സ്ത്രീകൾ തെരുവുകളിൽ കുത്തിയിരിക്കുന്ന കാഴ്ചകളും കാണാമായിരുന്നു. സുന്ദരികളായ പെൺസുഹൃത്തുക്കൾ സംഘമായാണ് തെരുവുകളിലേക്ക് ഒഴുകി എത്തിയത്. ലീഡ്സിൽ രണ്ട് പൊലീസുകാർ ചേർന്ന് ഒരു യുവതിയെ ബലമായി വിലങ്ങണിയിച്ച് കൊണ്ടു പോകുന്ന കാഴ്ചയും കാണാമായിരുന്നു. ഭീമൻ ഡൈനോസറിന്റെ വേഷമണിഞ്ഞും മാസ്‌കുകൾ അണിഞ്ഞും യുവത്വം തെരുവു കീഴടക്കി.

വലിയ പുരുഷ ലൈംഗികാവയവത്തിന്റെ ടോയിയും കയ്യിൽ പിടിച്ച് റോഡിലൂടെ പോകുന്ന സ്ത്രീകളും പലർക്കും കൗതുക കാഴ്ചയായി. അടിച്ചു പാമ്പായി റോഡിൽ കിടന്ന യുവാവിനെ പൊലീസ് പൊക്കി കൊണ്ടു പോകുന്നതും ഇന്നലത്തെ കാഴ്ചകളിൽ പെടുന്നു. ഓഗസ്റ്റിൽ താപനില ഉയർന്നതോടെയാണ് വിനോദത്തിനും ആഘോഷത്തിനും മദ്യപാനത്തിനും മറ്റും ആളുകൾ കൂട്ടത്തോടെ പുറം ലോകത്തേക്ക് എത്തിയത്. സാധാരണ ഓഗസ്റ്റ് മാസത്തിലേക്കാളും താപനിലയിൽ ചൂട് കൂടിയതും ജനങ്ങളെ തെരുവിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചു.

വിവാഹ വേദിയിൽ നിന്നും വരനെ വിട്ട് പെൺസുഹൃത്തുക്കളുമായി കറങ്ങാൻ ഇറങ്ങിയ നവവധുവിനെയും ലീഡ്സിൽ കാണാമായിരുന്നു. വരും ദിവസങ്ങളിൽ തെക്കൻ ഇംഗ്ലണ്ടിലും ചൂടൻ കാലാവസ്ഥ അനുഭവപ്പെടും. ഇവിടെ താപനില 23 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. അതേസമയം തിങ്കളാഴ്ച മുതൽ താപനില പതുക്കേ തണുപ്പിലേക്ക് വീണ്ടും പോകും. 16.7 മില്ല്യൺ ആളുകളാണ് വിനോദ യാത്രകൾക്ക് തയ്യാറെടുക്കുന്നത്. പെട്ടെന്ന് പ്ലാൻ ചെയ്ത വൺ ഡേ ട്രിപ്പുകൾക്കായും കാറുമെടുത്ത് ഇറങ്ങിയവരും വൻ ഗതാഗത കുരുക്കാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അതേസമയം ബിയറിന്റെ ഷോർട്ടേജും ബ്രിട്ടനെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.