തിരുവനന്തപുരം: മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോവിഡ് മുക്തനായതായി മകൻ ചാണ്ടി ഉമ്മൻ. കോവിഡ് നഗറ്റീവായ അദ്ദേഹം വീട്ടിൽ തിരിച്ചെത്തിയെന്നും എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദിയെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലാണ് ചാണ്ടി ഉമ്മൻ ഇക്കാര്യം അറിയിച്ചത്.

'അപ്പ കോവിഡ് നെഗറ്റീവായി വീട്ടിൽ തിരികെയെത്തി. നിങ്ങളുടെ ഏവരുടെയും പ്രാർത്ഥനകൾക്ക് നന്ദി'- എന്നാണ് ചാണ്ടി ഉമ്മൻ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്‌ച്ചയാണ് ഉമ്മൻ ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിരീക്ഷണത്തിലായിരുന്ന അദ്ദേഹത്തെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.