ലക്‌നൗ: സർക്കാർ ഡോക്ടർമാർക്ക് കർശന നിർദ്ദേശവുമായു യു പി സർക്കാർ. സർക്കാർ ഡോക്ടർമാരുടെ സർവ്വീസ് സംബന്ധിച്ച് സുപ്രധാന ഉത്തരവ് ഗവൺമെന്റ് പുറത്തിറക്കി.സർക്കാർ ഡോക്ടർമാർ സർവീസ് ക്വോട്ടയിൽ പിജി പ്രവേശനം നേടുകയാണെങ്കിൽ തിരികെ സർവീസിലെത്തിയശേഷം 10 വർഷം ജോലി ചെയ്യണമെന്നാണ് നിർദ്ദേശം. ഇതിന് താൽപ്പര്യമില്ലാത്ത പക്ഷം ഒരു കോടി രൂപ അടയ്‌ക്കേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു. പിജി കോഴ്‌സ് ഇടയ്ക്കുവച്ച് ഉപേക്ഷിച്ചാൽ 3 വർഷത്തേക്കുള്ള ഡീബാറും ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു.

അതേസമയം പിജി പൂർത്തിയാക്കുന്ന ഡോക്ടർമാർക്കു സർക്കാർ സർവീസിൽ തുടരാനുള്ള പ്രോത്സാഹനവും ഉത്തരവിൽ പറയുന്നുണ്ട്.എൻട്രി കേഡറിനു തൊട്ടുമുകളിലുള്ള തലത്തിൽ തന്നെയാവും നിയമനം ലഭിക്കുക. ഇതിന് പുറമെ നിശ്ചിത കാലം സ്വന്തം നാട്ടിൽ തന്നെ ജോലി ചെയ്യാനും അനുവദിക്കും.