ന്യൂയോർക്ക്: ഇഞ്ചോടിച്ച് പോരാട്ടത്തിനൊടുവിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ അമേരിക്കൻ ജനതയുടെ വിധി എഴുത്ത് തുടങ്ങി. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. നാളെ രാവിലെയോടെ അമ്പതു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പൂർത്തിയാകും. വോട്ടെടുപ്പിന് പിന്നാലെ ഫലസൂചനകൾ വ്യക്തമാവും. കഴിഞ്ഞതവണത്തെപോലെ അഭിപ്രായ സർവേകളിൽ ട്രംപ് പിറകിലാണ്. ്എന്നാൽ അവസാന നിമഷം അദ്ദേഹം പതിവുപോലെ കയറിവരുമെന്നാണ് കരുതുന്നത്.

പലതു കൊണ്ടും വ്യത്യസ്തമാണ് ഇത്തവണ അമേരിക്കൻ തെരഞ്ഞെടുപ്പ്. പ്രതിദിനം ഒരു ലക്ഷം പുതിയ കോവിഡ് രോഗികൾ ഉണ്ടാകുന്ന അമേരിക്ക ആ മഹാമാരിക്കിടെയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞടുക്കുന്നത്. അമ്പതു സംസ്ഥാനങ്ങളും ഫെഡറൽ ഡിസ്ട്രിക്റ്റായ കൊളംബിയയും ചേർന്ന് തെരഞ്ഞെടുക്കുന്നത് 538 ഇലക്റ്ററൽ വോട്ടർമാരെ. ഇതിൽ 270 പേരുടെ പിന്തുണ നേടുന്നയാൾ അടുത്ത അമേരിക്കൻ പ്രസിഡന്റാകും. ആകെയുള്ള 24 കോടി വോട്ടർമാരിൽ പത്തു കോടി പേർ തപാലിൽ വോട്ടു ചെയ്തു കഴിഞ്ഞു. ഇന്ന് കുറഞ്ഞത് ആറ് കോടിയാളുകൾ എങ്കിലും വോട്ടു ചെയ്യുമെന്നാണ് പ്രവചനങ്ങൾ. അങ്ങനെയെങ്കിൽ അമേരിക്കയുടെ നൂറു വർഷത്തെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാകും അത്.

ആദ്യം പോളിങ് ബൂത്തിലെത്തിയത് വെർമോൺഡ് സംസ്ഥാനമാണ്. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞു മൂന്നരയ്ക്ക് അവിടെ പോളിങ് തുടങ്ങി. അലാസ്‌കയിലും ഹവായിയിലും പോളിങ് തീരാൻ ഇന്ത്യൻ സമയം നാളെ രാവിലെ പത്തരയാകും. ചില സംസ്ഥാനങ്ങൾ ഈ മാസം പതിമൂന്നു വരെ തപാൽ വോട്ടുകൾ സ്വീകരിക്കും. ഓരോ സംസ്ഥാനത്തും വോട്ടിങ് രീതികളിൽ പോലും വ്യത്യാസമുണ്ട്. ഔദ്യോഗിക ഫല പ്രഖ്യാപനം ജനുവരി ആറിനാണ്.

ഇതൊക്കെയാണെങ്കിലും എല്ലാം പ്രതീക്ഷിച്ചതുപോലെ നീങ്ങിയാൽ ട്രംപോ ബൈഡനോ എന്ന സൂചനകൾ ഇന്ത്യൻ സമയം നാളെ പുലർച്ചയോടെ ലഭിച്ചു തുടങ്ങും. അതുവരെയുള്ള ഫല സൂചനകൾ വച്ചുകൊണ്ട് ആരാകും വിജയിയെന്ന കൃത്യമായ പ്രവചനം അമേരിക്കൻ മാധ്യമങ്ങൾ പുറത്തുവിടും. എന്നാൽ നേരിയ വ്യത്യാസത്തിലാണ് ജയ-പരാജയങ്ങൾ എങ്കിൽ ഫലം കോടതി കയറുന്നത് അടക്കമുള്ള അതിനാടകീയതകൾ പലരും പ്രതീക്ഷിക്കുന്നു. ഫ്ലോറിഡ, പെൻസിൽവാനിയ , ഒഹായോ, മിഷിഗൺ , അരിസോണ, വിസ്‌കോൺസിൽ എന്നിവയാണ് വോട്ടെടുപ്പിൽ അതീവ നിർണായകമായ സംസ്ഥാനങ്ങൾ. ഇവിടെയെല്ലാം ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഇതുവരെ വന്ന അഭിപ്രായ സർവേകളിലെ ബൈഡനാണ് മുന്നിലെന്ന പ്രവചനം റിപ്പബ്ലിക്കൻ പക്ഷം കാര്യമാക്കുന്നില്ല.

കഴിഞ്ഞ തവണത്തേതു പോലെ ഇതുവരെയുള്ള എല്ലാ അഭിപ്രായ സർവേകളിലും ജോ ബൈഡൻ മുന്നിട്ടു നിൽക്കുമ്പോഴും അട്ടിമറിക്കുള്ള സാദ്ധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നുവെന്നാണ് അമേരിക്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ.തെരഞ്ഞെടുപ്പ് രാത്രിയിൽ നാടകീയമായ പലതും സംഭവിച്ചേക്കാമെന്ന സൂചനകളെ തുടർന്ന് അമേരിക്കയിലെങ്ങും സുരക്ഷാ ശക്തമാക്കുകയും. സുരക്ഷാ സേനകൾ അടിയന്തരസാഹചര്യം നേരിടാൻ ഒരുങ്ങുകയും ചെയ്തു കഴിഞ്ഞു.

നൂറുവർഷത്തിനിടെ ഏറ്റവും കനത്ത പോളിങ്ങ്

ഭരണത്തുടർച്ച ലക്ഷ്യമിട്ട് ജനവിധി തേടിയ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിപ്രായ വോട്ടെടുപ്പുകളിൽ എതിർസ്ഥാനാർത്ഥിയായ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ ജോ ബൈഡനേക്കാൾ പിന്നിലാണ്. അതേസമയം 2016ലെ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ നേരിട്ടുള്ള വോട്ടിൽ ഹിലരി ക്ലിന്റേനാക്കാൾ പിന്നിലായിരുന്ന ട്രംപ് തിരഞ്ഞെടുക്കുന്ന പ്രതിനിധികളുടെ ഇലക്ടറൽ കോളേജ് വോട്ടിൽ മുന്നിലെത്തിയാണ് ഹിലരിയെ തോൽപ്പിച്ച് പ്രസിഡന്റായത്. 1992ലെ തിരഞ്ഞെടുപ്പിൽ അന്നത്തെ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായിരുന്ന ജോർജ്ജ് ബുഷ് (സീനിയർ) ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായിരുന്ന ബിൽ ക്ലിന്റനോട് പരാജയപ്പെട്ടിരുന്നു. രണ്ടാമൂഴത്തിന് മത്സരിച്ച് തോറ്റ ഒടുവിലത്തെ യുഎസ് പ്രസിഡന്റ് ജോർജ്ജ് ബുഷ് ആണ്. നാഷണൽ പോൾ റിസൽട്ട് 77കാരനായ ജോ ബൈഡന് അനുകൂലമാണെങ്കിലും ചില സംസ്ഥാനങ്ങൾ വിജയം നിർണയിക്കുന്നതിൽ നിർണായകമാണ്. അരിസോണ, പെൻസിൽവേനിയ, ഫ്‌ളോറിഡ തുടങ്ങിയവ

യുഎസ്സ് തിരഞ്ഞെടുപ്പ് ചരിത്രത്തിൽ കഴിഞ്ഞ 100 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പോളിങ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. ഏളി വോട്ടിംഗിലെ വർദ്ധിച്ച പങ്കാളിത്തം കോവിഡ് മൂലമാണെന്ന് വിലയിരുത്തപ്പെടുന്നു. പ്രതിദിനം ആയിരത്തിലധികം പേർ കോവിഡ് മൂലം മരിക്കുന്ന നിലയാണ് കഴിഞ്ഞ ഒരാഴ്ചയായി യുഎസ്സിൽ.