ഡാളസ്സില്‍ ആനന്ദ് ബസാര്‍ നാളെ (ഓഗസ്റ്റ് 31നു) -പി പി ചെറിയാന്‍
ഡാളസ് :ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് എല്ലാവര്‍ഷവും സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 47-മത് ആനന്ദ് ബസാര്‍ ഓഗസ്റ്റ് 31 ശനിയാഴ്ച, ഉച്ചതിരിഞ്ഞു 4:30 മുതല്‍ ഫ്രിസ്‌കോ റഫ് റൈഡേഴ്‌സ് സ്റ്റേഡിയത്തില്‍ (,7300 റഫ് റൈഡേഴ്‌സ് ട്രയല്‍,ഫ്രിസ്‌കോ, TX 75034)വിവിധ പരിപാടികളോടെ അഭിമാനപൂര്‍വ്വം അവതരിപ്പിക്കുന്നു കനിക കപൂര്‍ & റോബോ ഗണേഷ് എന്നിവരുടെ തത്സമയ പ്രകടനം, പരേഡ്, കുട്ടികളുടെ വിനോദം, ഭക്ഷണം,ഷോപ്പിംഗ് എന്നിവ പരിപാടികളുടെ ഭാഗമായി ഉണ്ടായിരിക്കും പ്രവേശനം സൗജന്യമാണ്. എല്ലാവരെയും ആഘോഷങ്ങളിലേക്കു സ്വാഗതം ചെയ്യുന്നതായി . സംഘാടകര്‍ അറിയിച്ചു കൂടുതല്‍ വിവരങ്ങള്‍ക്കു വെബ്സൈറ്റ് സന്ദര്‍ശിക്കുക: www.iant.org (http://www.iant.org/)