മാര്‍ട്ടിന്‍ വിലങ്ങോലില്‍

കൊപ്പേല്‍: ഹൂസ്റ്റണില്‍ നടന്ന അഞ്ചാമത് ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിവലില്‍ ഓവറോള്‍ ചാമ്പ്യരായ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ടീമംഗങ്ങളെ ഇടവകയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു.ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ ടെക്സാസ് ഒക്കലഹോമ റീജനിലെ എട്ട് പാരീഷുകള്‍ പങ്കെടുത്തു സമാപിച്ച കായിക മേളയിലാണ് കൊപ്പേല്‍. സെന്റ് അല്‍ഫോന്‍സാ ടീം വിജയതിലകമണിഞ്ഞത്.

ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, അസി. വികാരി ഫാ. ജിമ്മി എടക്കളത്തൂര്‍ എന്നിവരുടെ അധ്യക്ഷതയില്‍ കൊപ്പേല്‍, സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ പ്രത്യേക അനുമോദനയോഗം സംഘടിപ്പിച്ചു. മത്സരാര്‍ഥികളും ഇടവക സമൂഹവും യോഗത്തില്‍ പങ്കുചേര്‍ന്നു. കായികതാരങ്ങള്‍ക്കു നേതൃത്വം നല്‍കിയ IPSF പാരീഷ് കോര്‍ഡിനേറ്റേഴ്സ് പോള്‍ സെബാസ്റ്റ്യന്‍, കെന്റ് ചേന്നാട്, അസിസ്റ്റന്റ് കോര്‍ഡിനേറ്റേഴ്സ് ബോബി സഖറിയ, ഷെന്നി ചാക്കോ തുടങ്ങിയവരും അനുമോദന ചടങ്ങില്‍ പങ്കെടുത്തു വിജയികള്‍ക്കു ട്രോഫികള്‍ വിതരണം ചെയ്തു.

ഇടവകയുടെ സ്‌നേഹാദരങ്ങളോടെ ജേതാക്കള്‍ ട്രോഫികള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ പോള്‍ സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ചു , കെന്റ് ചേന്നാട് , ബോബി സഖറിയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷെന്നി ചാക്കോ എവര്‍ക്കും നന്ദി അറിയിച്ചു. ആശിഷ് തെക്കേടം, ടെസ്സ ജഗന്‍ എന്നിവര്‍ എംസിയായി.

ഇത് നാലാം തവണയാണ് കോര്‍ഡിനേറ്റര്‍ പോള്‍ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ കൊപ്പേല്‍ ഇടവക ചാമ്പ്യരാകുന്നത്.