മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാളസ് : കേരളാ ലിറ്റററി സൊസൈറ്റിയുടെ സ്ഥാപനകാലനേതാക്കളിലൊരാളായിരുന്ന ശ്രീ എബ്രഹാം തെക്കേമുറിയുടെ നിര്യാണത്തില്‍ സംഘടനയുടെ ദു:ഖാചരണാര്‍ത്ഥം , ശനിയാഴ്ച (ആഗസ്റ്റ് 17) നടത്താനിരുന്ന അക്ഷരശ്ലോകസദസ്സ് സൂം പരിപാടി ആഗസ്റ്റ് 31, 2024 (രാവിലെ അമേരിക്കന്‍ സെന്റ്രല്‍ സമയം രാവിലെ 9:30) ലേക്കു മാറ്റി.

അക്ഷരശ്ലോകനിയമങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചു നടത്തുന്ന പരിപാടിയില്‍ പ്രശസ്ത അക്ഷരശ്ലോക വിദഗ്ദനായ ശ്രീ. ഉമേഷ് നരേന്ദ്രന്‍ (യുഎസ്എ) പ്രധാന അവതാരകനാവും. ഒപ്പം അക്ഷരശ്‌ളോക രംഗത്ത് അറിയപ്പെടുന്ന ശ്രീ കെ ശങ്കരനാരായണന്‍ നമ്പൂതിരിയും പങ്കെടുക്കും.

അമേരിക്കയില്‍ നിന്നു തന്നെയുള്ള അക്ഷരശ്ലോക വിദഗ്ദനായ ഹരിദാസ് മംഗലപ്പിള്ളി, രാജേഷ് വര്‍മ്മ, ബിന്ദു വര്‍മ്മ, സീമ രാജീവ് (കാനഡ) തുടങ്ങിയവരും പങ്കുചേരും.