റ്റാമ്പാ : എം എ സി എഫ് റ്റാമ്പായുടെ ഓണാഘോഷത്തോടനുബന്ധിച്ചു പൂക്കള മത്സരം നടത്തുന്നു . ഒന്നാം സമ്മാനം $250 ഉം രണ്ടാം സമ്മാനം $ 150 തുമാണ് . സെപ്തംബര് 7 രാവിലെ 9 മുതല്‍ ഉച്ചക്ക് 12 വരെയാണ് മത്സരസമയം. ഒറ്റക്കോ , ആറു പേര്‍ വരെ അടങ്ങുന്ന ടീമായോ മത്സരത്തില്‍ പങ്കെടുക്കാം . മൂന്നു മണിക്കൂറാണ് മത്സര സമയം , യഥാര്‍ഥ പൂക്കളോ , കളര്‍ ചെയ്ത തേങ്ങയോ , ആര്‍ട്ടിഫിഷ്യല്‍ പൂക്കളോ മത്സരത്തിന് ഉപയോഗിക്കാം . പൂക്കളം 4 അടി സ്‌ക്വയര്‍ ഫീറ്റില്‍ കൂടാന്‍ പാടില്ല . ഓഗസ്റ്റ് 31 നു മുന്‍പായി , മത്സരത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കണം . എന്‍ട്രി macftampaevents @gmail.com ലേക്ക് ഇമെയില്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക്
സുജിത് (6149278031), അഞ്ജന(8134748468), റെമിന്‍ (8137190995 )

എം എ സി എഫ് റ്റാമ്പായുടെ സെപ്തംബര്‍ 7 നു ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കുന്ന ഓണാഘോഷങ്ങളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് എബി പ്രാലേല്‍ , ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ഫ്രാന്‍സിസ് വയലുങ്കല്‍ ഓണാഘോഷ കമ്മിറ്റി ചെയര്‍ റ്റി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.