സുമോദ് തോമസ് നെല്ലിക്കാല

ഫിലാഡല്‍ഫിയ: അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഇതിഹാസമായി മാറിയ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റ്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു.

ആഗസ്ത് 31 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് സിറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (608 Welsh road, Philadelphia PA 19115) വിഭവ സമൃദ്ധമായ ഓണ സദ്യയോടു കൂടിയായിരിക്കും ആഘോഷ പരിപാടികള്‍ക്ക് കൊടിയേറുക. തുടര്‍ന്ന് പഞ്ചാരി മേളത്തിന്റ്റെ അകമ്പടിയോടു കൂടിയുള്ള ഘോഷയാത്ര, മെഗാ തിരുവാതിര, സാംസ്‌കാരിക സമ്മേളനം, കലാ സന്ധ്യ എന്നിവ അരങ്ങേറും. പരിപാടിയോടനുബബന്ധിച്ചു നടക്കുന്ന അവാര്‍ഡ് നൈറ്റില്‍ തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്കും, സൗന്ദര്യ മത്സര വിജയികള്‍ക്കും, അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ മികച്ച പ്രെതിഭക്കുമുള്ള അവാര്‍ഡുകള്‍ സമ്മാനിക്കപ്പെടും.

സംഗീത വിസ്മയം നവനീത് ഉണ്ണികൃഷ്ണന്‍, പ്രശസ്ത സിനിമാ താരം ശ്വേതാ മേനോന്‍ എന്നിവര്‍ മുഖ്യ അതിഥികളായി പങ്ക്‌കെടുക്കും.

ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയ - ട്രൈസ്റ്റേറ്റ് ഏരിയയിലെ പതിനഞ്ചോളം സംഘടനകളുടെ കൂട്ടായ്മയായ റ്റി കെ എഫ്, ഈ വര്‍ഷം ആരവം 2024 എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഓണാഘോഷ പരിപാടിയിലേക്ക് സകുടുംബം എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങക്ക് അഭിലാഷ് ജോണ്‍ (ചെയര്‍മാന്‍-267 701 3623 ), ബിനു മാത്യു (സെക്രട്ടറി- 267 893 9571), ഫിലിപ്പോസ് ചെറിയാന്‍ (ട്രെഷറര്‍- 215 605 7310), ജോബി ജോര്‍ജ് (ഓണം ചെയര്‍മാന്‍- 215 470 2400), വിന്‍സെന്റ്റ് ഇമ്മാനുവേല്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍- 215 880 3341) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. പരിപാടിയുടെ വിജയത്തിനായി ജോണ്‍ പണിക്കര്‍, രാജന്‍ സാമുവേല്‍, ജോര്‍ജ് നടവയല്‍, സുരേഷ് നായര്‍, സാജന്‍ വര്‍ഗീസ്, അലക്‌സ് തോമസ്, ജോര്‍ജ് ഓലിക്കല്‍, സുധാ കര്‍ത്താ, സുമോദ് റ്റി നെല്ലിക്കാല PRO -267 322 8527), റോണി വറുഗീസ്, തോമസ് പോള്‍, ജോര്‍ജുകുട്ടി ലൂക്കോസ്, ജീമോന്‍ ജോര്‍ജ്, സാറാ ഐപ്പ്, ശോശാമ്മ ചെറിയാന്‍, ബ്രിജിത്ത് വിന്‍സെന്റ്റ്, സെലിന്‍ ഓലിക്കല്‍, അരുണ്‍ കോവാട്ട്, അലക്‌സ് ബാബു, ആശാ അഗസ്റ്റിന്‍, സദാശിവന്‍ കുഞ്ഞി എന്നിവരുള്‍പ്പെടുന്ന വിപുലമായ കമ്മറ്റി പ്രെവര്‍ത്തിച്ചു വരുന്നു.