ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് (എസ്‌ഐയുസിസി) ലയണ്‍സ് ഫൗണ്ടേഷനുമായി ചേര്‍ന്ന് സംഘടിപ്പിച്ച 'ഐ ഗ്ലാസ് ഡ്രൈവി' നു സമാപനം കുറിച്ച് കൊണ്ട് വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച ഉപയോഗിച്ച 'കണ്ണടകള്‍' സെപ്തംബര്‍ 29 ന് ലയണ്‍സ് ഫൗണ്ടേഷന് കൈമാറും.

ഉപയോഗിച്ച കണ്ണടകള്‍ നിശ്ചിത സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ശേഖരണ പെട്ടികളില്‍ നിക്ഷേപിയ്ക്കാം.പിന്നീട് ഈ കണ്ണടകള്‍ ലയണ്‍സ് ഫൌണ്ടേഷന്‍ ഉപയോഗിക്കാന്‍ അനുയോജ്യമാക്കി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിതരണം ചെയ്യും. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കു അയക്കുന്നതിനു മുന്‍പ് കണ്ണടകള്‍ റീസൈക്കിള്‍ ചെയ്യും.

ഐ ഗ്‌ളാസ് ഡ്രൈവ് എന്ന ഈ നൂതന പദ്ധതി മെയ് 19 നു ഞായറാഴ്ച സ്റ്റാഫ്ഫോഡിലുള്ള ചേംബര്‍ ഹാളില്‍ വച്ച് സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു ഉത്ഘാടനം ചെയ്തു.

'Vision is our mission - help others see clearly' എന്ന ആപ്തവാക്യവുമായി നടത്തപെടുന്ന ഈ പദ്ധതി 'Lions Recycle for Sight Programന്റെ ഭാഗമാണ്.

നിങ്ങളുടെ ഉപയോഗശൂന്യമായ കണ്ണടകള്‍ മറ്റുള്ളവരുടെ കാഴ്ചയ്ക്കു ഉപകരിക്കുന്നുവെങ്കില്‍ അത് ഒരു പുണ്യമായി കരുതാം. നമുക്ക് നല്‍കാന്‍ കഴിയുന്ന ഒരു സമ്മാനമായി അത് സമര്‍പ്പിയ്ക്കാം. സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കോമേഴ്സ് (SIUCC) ഹൂസ്റ്റണിലെ വിവിധ ഐ ഗ്ലാസ് സ്റ്റോറുകളിലും ഇന്ത്യന്‍ കടകളിലും ഒരുക്കിയിരിക്കുന്നു ശേഖരണ ബോക്‌സുകളില്‍ നിങ്ങളുടെ കണ്ണടകള്‍ നിക്ഷേപിക്കാവുന്നതാണ്.

ഈ മഹത് സരംഭത്തില്‍ പങ്കെടുത്ത്, കാഴ്ച പരിമിതിയുള്ളവരെ സഹായിക്കുവാന്‍ നിങ്ങളുടെ വിലയേറിയ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

സഖറിയ കോശി - 281 780 9764 '
സണ്ണി കാരിക്കല്‍ - 832 566 6806
ജിജി ഓലിക്കന്‍ - 713 277 8001
രമേശ് അത്തിയോടി - 832 860 3200
മോനി തോമസ് - 713 922 0019
സാജു കുര്യാക്കോസ് - 201 615 6765