തൃശ്ശൂർ: വി എസ് സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ചുമയെ തുടർന്നാണ് തൃശൂർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹം രണ്ട് തവണ കോവിഡ്-19 ബാധിതനായിരുന്നു. കൊവിഡാനന്തര ചികിത്സക്കിടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.