പാലക്കാട്: പച്ചീരി വിഷ്ണു ക്ഷേത്രത്തിന് മുമ്പിൽ സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്ററിനെ ട്രോളി കോൺഗ്രസ് നേതാവ് വി ടി ബൽറാം. രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയൻ. ബൽറാം ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.

ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം എന്നാണ് പിണറായി വിജയന്റെ പോസ്റ്ററിലെ വാക്കുകൾ. ഈ പോസ്റ്റർ സഹിതമാണ് ബൽറാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ബൽറാമിന്റെ രസകരമായ പോസ്റ്റിനു താഴെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.