വാക്‌സിനേഷൻ എടുത്ത യാത്രക്കാർക്ക് ഈ വർഷം പകുതിയോടെ രാജ്യത്തേക്ക് പ്രവേശിക്കാനാകുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. കുറഞ്ഞതും മിതമായതുമായ അണുബാധയുള്ള സ്ഥലങ്ങളിൽ നിന്നുള്ള വാക്‌സിനേഷൻ യാത്രക്കാർക്കുള്ള ഇടനാഴികൾ ഈ വർഷം രണ്ടാം പകുതിയോടെ തുറക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.

രാജ്യത്തേക്ക് എത്തിയ ശേഷം 14 ദിവസം ക്വാറന്റെയ്ൻ എന്നത് അഭികാമ്യമല്ലെന്നും സ്റ്റേ ഹോം നടപടികളും ക്വാറന്റെയ്ൻ സഞ്ചാര സ്വാതന്ത്ര്യം നശിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാക്‌സിനേഷൻ പൂർണമാകുമ്പോൾ മാറ്റം ഉണ്ടാകുമെന്നും, അതുകൊണ്ട് തന്നെ വാകിസിനേഷന് ശേഷം രാജ്യത്തേക്ക് എല്ലാവർക്കും പ്രവേശിക്കാനാകുമെന്ുനം പരിശോധനയിലൂടെ സുരക്ഷിതമായിരിക്കാമെന്നും അദ്ദേഹം വിലയിരുത്തുന്നു.