തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ബല പരിശോധന നടപടികൾ വിജിലൻസ് തുടങ്ങി. രാവിലെ പത്ത് മണിയോടെ മണിയോടെ വിജിലൻസ് സംഘം പരിശോധന ആരംഭിക്കുകയായിരുന്നു. തൃശൂർ എൻജിനീയറിങ് കോളേജിലെ വിദഗ്ദ്ധർ ഉൾപ്പടെയുള്ളവരും പരിശോധന സംഘത്തിലുണ്ട്.തൂണുകളുടെ ബലവും കോൺക്രീറ്റും ഉൾപ്പടെയാണ് സംഘം പരിശോധിക്കുന്നത്.

ഇതിനായുള്ള ഹാമർ ടെസ്റ്റ്, കോർ ടെസ്റ്റ് എന്നിവ നടത്തും. തൃശൂർ എൻജിനീയറിങ് കോളേജിൽ വച്ചായിരിക്കും കോൺക്രീറ്റിന്റെ പരിശോധന നടത്തുക.ലൈഫ് മിഷൻ പദ്ധതിയുടെ പേരിൽ 4.48 കോടി രൂപ കൈക്കൂലിയായി നൽകിയെന്നാണ് യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ മൊഴി. ഫ്‌ളാറ്റുകളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്താണ് ഈ തുക നൽകിയതെന്നാണ് വിജിലൻസ് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വിജിലൻസ് ബലപരിശോധന നടത്തുന്നത്.