ന്യൂഡൽഹി: രാഷ്ട്രപിതാവിന്റെ ജന്മദിനത്തിൽ മഹാത്മാ ഗാന്ധിയുടെ ഘാതകനും ഹിന്ദു തീവ്രവാദിയുമായ നാഥുറാം ഗോഡ്‌സെയെ പ്രകീർത്തിച്ചവർക്കെതിരേ കടുത്ത വിമർശനവുമായി ബിജെപി എംപി വരുൺ ഗാന്ധി രംഗത്ത്.

ഗോഡ്‌സെയെ പ്രകീർത്തിച്ചവരുടെ പേരെടുത്ത് പറഞ്ഞ് പരസ്യമായി അവഹേളിക്കണം. ഇത്തരക്കാരെ മുഖ്യധാരയിലെത്തിക്കാൻ അനുവദിക്കരുത്. മാനസികാസ്വാസ്ഥ്യമുള്ളവരാണ് ഗോഡ്സെയെ പുകഴ്‌ത്തുന്നതെന്നും വരുൺ ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യ എപ്പോഴും ആത്മീയമായി വലിയൊരു ശക്തിയാണ്. ഈ ആത്മീയതയ്ക്ക് ലോകത്തിന്റെ അംഗീകാരം ലഭിച്ചത് ഗാന്ധിജിയുടെ പ്രവൃത്തികളിലൂടെയാണ്. ഗോഡ്സെയ്ക്ക് സിന്ദാബാദ് വിളിക്കുന്നവർ രാജ്യത്തെ അപമാനിക്കുകയാണെന്നും വരുൺ പറഞ്ഞു.