തിരുവനന്തപുരം: ഈ വർഷത്തെ വയലാർ അവാർഡ് ബെന്യാമിന്. മാന്തളിരിലെ ഇരുപതു കമ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലിനാണ് പുരസ്‌കാരം. വയലാറിന്റെ ചരമദിനമായ ഒക്ടോബർ 27ന് പുരസ്‌കാരം സമ്മാനിക്കുമെന്ന് വയലാർ പുരസ്‌കാര നിർണയ സമിതി അറിയിച്ചു.

നാൽപ്പത്തിയഞ്ചാമത്തെ വയലാർ അവാർഡാണ് ബെന്യാമിനു സമ്മാനിക്കുക. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവുമാണ് പുരസ്‌കാരം.

അക്കപ്പോരിന്റെ ഇരുപതു നസ്രാണി വർഷങ്ങൾ എന്ന നോവലിന്റെ തുടർച്ചയായാണ് ബെന്യാമിൻ മാന്തളിരിലെ ഇരുപതു കമ്യൂണിസ്റ്റ് വർഷങ്ങൾ എഴുതിയത്. മലങ്കര സഭയിലെ ഭിന്നിപ്പും കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയും പരിണാമങ്ങളുമാണ് നോവലിലെ പ്രതിപാദ്യ വിഷയം.