തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശനം നടത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. ഉച്ചയോടെയായിരുന്നു പ്രവർത്തനങ്ങൾ വിലയിരുത്താൻ വീണാ ജോർജ് മെഡിക്കൽ കോളേജിൽ എത്തിയത്. കാഷ്വാലിറ്റിയുടെ പ്രവർത്തനം ഉൾപ്പെടെ വിലയിരുത്തിയതായി വീണാ ജോർജ് പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രവർത്തനം ശക്തമാക്കുന്നതിന് സർക്കാർ ഒരു സമിതിയെ നിശ്ചയിച്ചിരുന്നു. പ്രവർത്തനം ശക്തമാക്കാനുള്ള മാർഗ്ഗ നിർദ്ദേശവും രൂപീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവർത്തനങ്ങൾ. ഇവിടെ നടപ്പാക്കിയ പ്രവർത്തനം മറ്റ് മെഡിക്കൽ കോളേജ് ആശുപത്രികളിലേക്കും വ്യാപിപ്പിക്കുമെന്നും വീണാ ജോർജ് വ്യക്തമാക്കി.

മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയുടെ പ്രവർത്തനം ഉൾപ്പടെ വിലയിരുത്തി. ട്രാൻസ്പ്ലാന്റേഷൻ സർജറികൾ തിരുവനന്തപുരത്ത് ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകൾ സ്വീകരിക്കും.ട്രോമാ കെയറിലെ മുഴുവൻ ജീവനക്കാർക്കും ട്രോമാ ട്രെയിനിങ് നൽകും. കൊറോണ വ്യാപനത്തിൽ കുറവുണ്ടെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. കൊറോണ വ്യാപനം കുറയുന്നത് ആശ്വാസകരമാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.