ചെന്നൈ: വേപ്പംപട്ട് കേരളസമാജം കലാപരിപാടികളോടെ ഓണാഘോഷം നടത്തി. സാംസ്‌കാരിക ഘോഷയാത്രയോടെ ചടങ്ങുകൾക്ക് തുടക്കമായി. എം.എ. സലിം ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് വി.വി.ഹേമന്ത് കുമാർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എ.എൻ. ഷൈൻ, വി.കെ.ഗോപിനാഥ് എന്നിവർ സംസാരിച്ചു. സി.ടി.എം.എ.യുടെ പുതിയ ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു. വനിതകളുടെ ശിങ്കാരിമേളം, നാടൻപാട്ട്, ക്ലാസിക്കൽ ഡാൻസ് എന്നിവ അരങ്ങേറി.