ഷെയ്ൻ നിഗത്തിന്റെ അപ്കമിങ് റിലീസുകളിൽ പ്രധാനപ്പെട്ട ഒന്നാണ് നവാഗതനായ ശരത്ത് സംവിധാനം ചെയ്യുന്ന 'വെയിൽ' . ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. 'കണ്ണമ്മാ' എന്നാരംഭിക്കുന്ന നാടൻപാട്ടാണ് ഇത്. പ്രദീപ് കുമാർ മ്യൂസിക് പ്രൊഡക്ഷൻ നടത്തിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രണവം ശശിയാണ്.

സംവിധായകൻ തന്നെ രചനയും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ഗുഡ്‌വിൽ എന്റർടെയ്ന്മെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് ആണ്. ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം. സൗണ്ട് ഡിസൈൻ രംഗനാഥ് രവി, എഡിറ്റിങ് പ്രവീൺ പ്രഭാകർ, സംഗീതം പ്രദീപ് കുമാർ, കലാസംവിധാനം രാജീവ് കോവിലകം, പ്രോജക്റ്റ് കോഡിനേറ്റർ സന്ദീപ് ശ്രീധരൻ, വസ്ത്രാലങ്കാരം മെൽവി ജെ, മേക്കപ്പ് ബിപിൻ തൊടുപുഴ, വരികൾ വിനായക് ശശികുമാർ, അൻവർ അലി, ആക്ഷൻ കൊറിയോഗ്രഫി ജിഎൻ, സൗണ്ട് മിക്‌സിങ് ബോണി എം ജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ കിരൺ റാഫേൽ, പ്രൊഡക്ഷൻ കൺട്രോളർ ഹരി വെഞ്ഞാറമൂട്, പബ്ലിസിറ്റി ഡിസൈൻസ് ലക്ഷ്മി ശോഭന, വിഎഫ്എക്‌സ് ഡിജിറ്റർ ടർബോ മീഡിയ.