വിക്ടോറിയയിൽ മൂന്ന് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ലോക് ഡൗൺ നീണ്ടേക്കുമെന്ന് സൂചന. ലോക്ക്ഡൗൺ വ്യാഴാഴ്ച അവസാനിക്കാനിരിക്കെ, സംസ്ഥാനത്ത് മൂന്ന് പുതിയ പ്രാദേശിക വൈറസ് ബാധ കൂടി സ്ഥിരീകരിച്ചത്. ഇതോടെ കേസുകളുടെ എണ്ണം 54 ആയി.

ഇതിൽ രണ്ട് പേർ ഐസൊലേഷനിലുള്ള രോഗബാധിതരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരാണ്. മെൽബണിലെ രണ്ട് ഏജ്ഡ് കെയറിലും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ആർകെയർ മെയ്ഡസ്റ്റോൺ എന്ന ഏജ്ഡ് കെയറിലെ രണ്ട് ജീവനക്കാർക്കും 99 കാരിയായ താമസക്കാരിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഏജ്ഡ് കെയർ ജീവനക്കാർക്ക് വാക്സ

വിറ്റിൽസി, പോർട്ട് മെൽബൺ, ആർ കെയർ മെയ്ഡസ്റ്റോൺ എന്നീ മൂന്ന് ക്ലസ്റ്ററുകളാണ് ഇപ്പോൾ സംസ്ഥാനത്തുള്ളതെന്നും, എല്ലാ കേസുകളും തമ്മിൽ ബന്ധമുള്ളതാണെന്നും കോവിഡ് ടെസ്റ്റിങ് കമാണ്ടർ ജെറോൺ വീമാർ പറഞ്ഞു. രോഗബാധിതർ സന്ദർശിച്ച 320 സ്ഥലങ്ങളുടെ പട്ടിക സർക്കാർ പുറത്തുവിട്ടിട്ടുണ്ട്.

42,699 പേരിലാണ് പരിശോധന നടത്തിയതെന്നും, സംസ്ഥാനത്ത് 20,484പേർക്ക് വാക്സിനേഷൻ നൽകിയെന്നും സർക്കാർ അറിയിച്ചു.