കളിയിക്കാവിള: ശബരിമലയിൽ യുവതീപ്രവേശനം നടന്ന ശേഷം വലിയ പ്രക്ഷോഭങ്ങളാണ് എങ്ങും ഉണ്ടായത്. ബിജെപി പിന്തുണയോടെ സംഘപരിവാർ നടത്തിയ ഹർത്താലിൽ ആക്രമണങ്ങൾ അഴിച്ചുവിടുകയായിരുന്നു. എന്നാൽ, ഇതിനിടെ ഒരു പൊലീസുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സംഘപരിവാർ ആക്രമികളെ നേടുന്ന തമിഴ്‌നാട് എസ്‌ഐയുടെ വീഡിയോയാണ് വൈറലാകുന്നത്. സമരക്കാരെ വെല്ലുവിളിച്ചു കൊണ്ടാണ് ് എസ്‌ഐ മോഹന അയ്യർ സംഭവം കൈകാര്യം ചെയ്തത്. തമിഴ്‌നാട്-കേരള അതിർത്തിയിലെ കളിയിക്കാവിളയിൽ വച്ചായിരുന്നു സംഭവം.

മുന്നിൽ നിരന്നു നിൽക്കുന്ന ഒരു കൂട്ടം സംഘപരിവാർ പ്രവർത്തകരോട് ഒറ്റക്കാണ് എസ്‌ഐ സംസാരിക്കുന്നത്. ധൈര്യമുണ്ടെങ്കിൽ വണ്ടിയെ തൊട്ടു നോക്കെന്ന് വെല്ലുവിളിക്കുന്ന അദ്ദേഹം അക്രമാസക്തരായ ആ ജനക്കൂട്ടത്തെ വിറപ്പിച്ചു നിർത്തുന്നുണ്ട്. വണ്ടിയെ തൊടുന്നോടാ എന്ന് ചോദിച്ച് കൈ ചൂണ്ടി അക്രമകാരികളോട് സംസാരിച്ചു തുടങ്ങുന്ന എസ്‌ഐയുടെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വണ്ടി ഞങ്ങൾ തകർക്കും എന്ന ആൾക്കൂട്ടത്തിന്റെ പ്രതികരണത്തിന് ആൺകുട്ടിയാൽ വണ്ടിയെ തൊട്ടു നോക്കടാ എന്നും അദ്ദേഹം വെല്ലുവിളിക്കുന്നു. അദ്ദേഹമുൾപ്പെടെ വെറും മൂന്ന് പൊലീസുകാരെ മാത്രമാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

എന്തായാലും സൈബർ ലോകത്ത് ഇപ്പോൾ വൈറലായിരിക്കയാണ് എസ് ഐ മോഹൻ അയ്യർ. മിടുക്കനായ പൊലീസ് ഓഫീസർ എന്നു പറഞ്ഞ് അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് സൈബർ ലോകം.