ബോക്സ് ഓഫിസിനെ അമ്പരപ്പിച്ചുകൊണ്ട് കുതിപ്പു തുടരുകയാണ് കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം. റിലീസ് ചെയ്ത് പത്തു ദിവസം കൊണ്ട് 300 കോടി ക്ലബ്ബിലാണ് ചിത്രം ഇടംനേടിയത്. ഏറ്റവും കുടുതൽ കളക്ഷൻ നേടുന്ന തമിഴ് സിനിമയാവാനുള്ള കുതിപ്പിലാണ് ചിത്രം.

ഇൻഡസ്ട്രി ട്രാക്കറായ രമേഷ് ബാലയാണ് ചിത്രം 300 കോടി നേടിയ വിവരം അറിയിച്ചത്. വേൾഡ് ബോക്സ് ഓഫിസിൽ നിന്നാണ് ചിത്രം വമ്പൻ കളക്ഷൻ സ്വന്തമാക്കിയത്. കൽഹാസന്റെ കരിയറിൽ ആദ്യത്തെ 300 കോടി കളക്ഷനാണ് ഇത്.

ചിത്രത്തിൽ ഏജന്റ് വിക്രം എന്ന കഥാപാത്രമായാണ് കമൽഹാസൻ എത്തിയത്. ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരും ശക്തമായ വേഷത്തിൽ എത്തിയിരുന്നു. കൂടാതെ സൂര്യ അതിഥി വേഷത്തിലും എത്തി. കരിയറിലെ ഏറ്റവും ഹിറ്റ് സിനിമ സമ്മാനിച്ചതിന് ലോകേഷിന് ആഡംബര കാറാണ് സമ്മാനിച്ചത്. കൂടാതെ സൂര്യയ്ക്കും സമ്മാനം നൽകിയിരുന്നു.